ക്യാമ്പസുകളിൽ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും മന്ത്രി റോജി എം. ജോൺ

സംസ്ഥാനതല അധ്യാപകദിനാഘോഷ ചടങ്ങിൽ സംസാരിക്കവേ, ക്യാമ്പസുകളിൽ സൗഹൃദവും വൈവിധ്യവും സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നടന്ന പരിപാടിയുടെ പൂർണ്ണ വിവരങ്ങൾ.

ക്യാമ്പസുകളിൽ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും മന്ത്രി റോജി എം. ജോൺ
സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകദിന പരിപാടി ഉദ്‌ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിർവ്വഹിക്കുന്നു
ക്യാമ്പസുകളിൽ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും മന്ത്രി റോജി എം. ജോൺ
ക്യാമ്പസുകളിൽ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും മന്ത്രി റോജി എം. ജോൺ
ക്യാമ്പസുകളിൽ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും മന്ത്രി റോജി എം. ജോൺ
ക്യാമ്പസുകളിൽ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും മന്ത്രി റോജി എം. ജോൺ

ക്യാമ്പസുകളിൽ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും: മന്ത്രി റോജി എം. ജോൺ

കോഴിക്കോട്: വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പരസ്പരം മനസ്സിലാക്കുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന സൗഹൃദത്തിന്റെയും വൈവിധ്യത്തിന്റെയും ഇടങ്ങളായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ സംഘടിപ്പിച്ച സംസ്ഥാനതല അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​സംസ്ഥാനത്തിന് പുറത്ത്, പ്രത്യേകിച്ച് ഹൈദരാബാദിലെ പഠനകാലത്ത് താൻ അനുഭവിച്ചറിഞ്ഞ വൈവിധ്യമാർന്ന ക്യാമ്പസ് അന്തരീക്ഷത്തെക്കുറിച്ച് മന്ത്രി ചടങ്ങിൽ ഓർത്തെടുത്തു. വ്യത്യസ്ത സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി ഇടപഴകി നേടുന്ന പഠനാനുഭവങ്ങൾ വ്യക്തിത്വ വികസനത്തിനും വിശാലമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിനും ഏറെ സഹായകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

​ക്യാമ്പസുകളിൽ പരസ്പരം ബഹുമാനിക്കുന്ന സാന്ത്വനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ട്. അറിവ് പകരുക എന്നതിനപ്പുറം, ഓരോ വിദ്യാർഥിയുടെയും കഴിവുകളും അഭിരുചികളും തിരിച്ചറിഞ്ഞ് അവരെ കൈപിടിച്ച് ഉയർത്തുകയാണ് അധ്യാപകരുടെ യഥാർത്ഥ ഉത്തരവാദിത്വം. വിദ്യാർഥികളെ ചിന്തിക്കാനും സംവദിക്കാനും പ്രാപ്തരാക്കുന്ന അക്കാദമിക് അന്തരീക്ഷമാണ് കേരളത്തിൽ ഉണ്ടാകേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള സമഗ്രമായ പരിഷ്കാരങ്ങൾ വഴി വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങളും വൈവിധ്യമാർന്ന പഠനാനുഭവങ്ങളുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാലാനുസൃതമായ മാറ്റങ്ങളിലൂടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ മികവുറ്റതാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

​ചടങ്ങിൽ കോഴിക്കോട് സൗത്ത് എം.എൽ.എ ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യക്തിത്വമായ ഡോ. സി. എൻ. ബാലകൃഷ്ണൻ നമ്പ്യാരെ ചടങ്ങിൽ ആദരിച്ചു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മാനേജർ ഡോ. സുജിത് വർമ്മ എസ്. അധ്യാപകദിന സന്ദേശം നൽകി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഉണ്ണിക്കൃഷ്ണൻ എസ്., കോർപ്പറേഷൻ വാർഡ് കൗൺസിലർ എൻ. എം. ഷിംന, ആൻ കെ. റിയ എന്നിവർ സംസാരിച്ചു.