എറണാകുളം തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ പോളിംഗ് 58.14 ശതമാനം

എറണാകുളം ജില്ലയിൽ കൊച്ചി കോർപ്പറേഷനിലും വിവിധ ഗ്രാമപഞ്ചായത്തുകളിലുമായി നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ആകെ 58.14 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പൂത്തൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാർഡിലാണ് ഏറ്റവും ഉയർന്ന പോളിംഗ്

എറണാകുളം തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ പോളിംഗ് 58.14 ശതമാനം
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയിൽ 58.14% പോളിംഗ്; ഉയർന്ന വോട്ടിംഗ് പൂത്തൃക്കയിൽ

എറണാകുളം തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ പോളിംഗ് 58.14 ശതമാനം 

കൊച്ചി:  ജില്ലയിൽ കൊച്ചി കോർപ്പറേഷനിലും വിവിധ ഗ്രാമ പഞ്ചായത്തുകളിലും നടന്ന പ തിരഞ്ഞെടുപ്പിൽ ആകെ 58.14 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻ കാവിൽ 51.06 ശതമാനം പുരുഷ വോട്ടും, 43.2 ശതമാനം സ്ത്രീ വോട്ടും ഉൾപ്പെടെ ആകെ 46.91 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പാറക്കടവ് ഗ്രാമപഞ്ചായത്ത് പുളിയനം തെക്കിൽ പുരുഷ വോട്ട് 73.53, സ്ത്രീ വോട്ട് 78.01 ഉൾപ്പെടെ ആകെ 75.86 ശതമാനം വോട്ട് രേഖപ്പെടുത്തി. പൂത്തൃക്ക ഗ്രാമപഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാർഡിൽ പുരുഷ വോട്ടർമാർ 83.05, സ്ത്രീ വോട്ടർമാർ 80.3 ഉൾപ്പെടെ ആകെ 81.61 ശതമാനവും, വടക്കേക്കര ഗ്രാമപഞ്ചായത്ത് മടപ്ലാതുരുത്ത് കിഴക്ക് വാർഡിൽ സ്ത്രീ വോട്ടർമാർ 77.89, പുരുഷ വോട്ടർമാർ 78.69 ഉൾപ്പെടെ ആകെ 78.27 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്.