ലക്ഷ്യം ശിക്ഷിക്കലല്ല, മെച്ചപ്പെടുത്തൽ കോട്ടയത്തെ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾ മികച്ചതെന്ന് ഭക്ഷ്യ കമ്മീഷൻ
കോട്ടയം ജില്ലയിലെ വിവിധ അങ്കണവാടികൾ, അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകൾ, എൻ.എഫ്.എസ്.എ ഗോഡൗണുകൾ എന്നിവിടങ്ങളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തി. പദ്ധതി നടത്തിപ്പ് മികച്ചതാണെന്ന് ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ വിലയിരുത്തി.
കോട്ടയം ജില്ലയിലെ ഭക്ഷ്യസുരക്ഷാ പദ്ധതികളുടെ നടത്തിപ്പ് മികച്ചതെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ
കോട്ടയം: ജില്ലയിൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പ് മികച്ച രീതിയിലാണെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ വിലയിരുത്തി. കമ്മീഷൻ അംഗം കെ.എൻ. സുഗതനൊപ്പം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റുമാനൂർ, കുറവിലങ്ങാട്, തലയോലപ്പറമ്പ്, വൈക്കം മേഖലകളിലെ അങ്കണവാടികൾ, അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകൾ, എൻ.എഫ്.എസ്.എ. ഗോഡൗണുകൾ എന്നിവിടങ്ങളിലാണ് കമ്മീഷൻ പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന വിവിധ വകുപ്പുകളുടെ പ്രവർത്തനം ജില്ലയിൽ തൃപ്തികരമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
ഐ.സി.ഡി.എസ്, സിവിൽ സപ്ലൈസ്, കുടുംബശ്രീ എന്നിവയുടെ പ്രവർത്തനങ്ങളും വിതരണ സംവിധാനവും സംഘം വിലയിരുത്തി. പദ്ധതി നിർവഹണത്തിൽ മികവ് പുലർത്തുന്ന ഉദ്യോഗസ്ഥരെ കമ്മീഷൻ അഭിനന്ദിച്ചു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള പദ്ധതികളുടെ മേൽനോട്ടവും നിരീക്ഷണവുമാണ് കമ്മീഷന്റെ പ്രധാന ചുമതലയെന്ന് ചെയർമാൻ പറഞ്ഞു. ആരെയും ശിക്ഷിക്കുകയല്ല, മറിച്ച് പോരായ്മകൾ തിരുത്തി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഒപ്പം ചേർത്ത് പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ഡോ. ജിനു സക്കറിയ ഉമ്മൻ കൂട്ടിച്ചേർത്തു.
ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ്, ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസർ റേച്ചൽ ഡേവിഡ്, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ റെജീന, താലൂക്ക് സപ്ലൈ ഓഫീസർമാരായ തരുൺ തമ്പി, സുനിത കുമാരി, അനിൽകുമാർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ദിനേശ്, മനോജ്, ലസിത, ഫുഡ് സേഫ്റ്റി ഓഫീസർ ഷെറിൻ സാറാ ജോർജ് എന്നിവരും കമ്മീഷൻ അംഗങ്ങൾക്കൊപ്പമുണ്ടായിരുന്നു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം