150 കോടി തിളക്കത്തിൽ വാഴ മൂന്നാം ഭാഗം വരുന്നു, ഇത്തവണ പെൺകുട്ടികളുടെ ഊഴം
150 കോടി ക്ലബ്ബിൽ ഇടംപിടിച്ച വാഴ യുടെ മൂന്നാം ഭാഗം വരുന്നു. വിശ്വൻ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന വാഴ 3 ബയോപിക് ഓഫ് ബില്യൺ ഗേൾസ് വിപിൻ ദാസ് തിരക്കഥ ഒരുക്കുന്നു.
150 കോടി ക്ലബ്ബിൽ 'വാഴ'; മൂന്നാം ഭാഗം വരുന്നു, ഇത്തവണ 'ബയോപിക് ഓഫ് ബില്യൺ ഗേൾസ്'
കൊച്ചി: മലയാള സിനിമയിൽ വലിയ തരംഗമായി മാറിയ 'വാഴ'യുടെ വിജയഗാഥ തുടരുന്നു. ആഗോളതലത്തിൽ 150 കോടി രൂപയുടെ കളക്ഷൻ പിന്നിട്ട് കുതിക്കുന്ന 'വാഴ 1'ന് പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. "വാഴ 3 - ബയോപിക് ഓഫ് ബില്യൺ ഗേൾസ്" എന്നാണ് മൂന്നാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. ആദ്യ ഭാഗങ്ങളിൽ ആൺകുട്ടികളുടെ കഥ പറഞ്ഞിടത്ത് നിന്നും പെൺകുട്ടികളുടെ കഥയിലേക്കാണ് മൂന്നാം ഭാഗം വഴിമാറുന്നത്.
നവാഗതനായ വിശ്വൻ ശ്രീജിത്ത് ആണ് മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരൻ വിപിൻ ദാസ് തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന പതിവ് ഈ ചിത്രത്തിലും തുടരുമെന്നാണ് സൂചന.
WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി അനീഷ്, സാഹു ഗാരപാട്ടി, ആദർശ് നാരായൺ, ഐക്കൺ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത് സാർക്കാസനമാണ്.
പറവൂർ ചിറ്റാറ്റുകരയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു
ഭാവനാ റിലീസിന്റെ പുതിയ മിസ്റ്ററി ത്രില്ലർ ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന ഭൗമ വരുന്നു
പ്രശാന്തേട്ടന്റെ മീശ വരുന്നു എ ഐ സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന ചിത്രം
ചെമ്പൻ വിനോദിന്റെ തകർപ്പൻ പെർഫോർമൻസ് ഡിസ്കോ യിലെ ആദ്യ ഗാനം പുറത്തിറങ്ങി
13 മില്യൺ വ്യൂസ് കടന്ന് ദുൽഖറിന്റെ ‘ആകാശംലോ ഒക താര’ ടീസർ നവംബർ 20 ന് റിലീസ്
തല മൂടി, കയ്യിൽ തോക്കുമായി നിഗൂഢ രൂപം ദുരൂഹതകൾ നിറച്ച് ബാൻഡ് ഓഫ് ബ്രദേഴ്സ് ഫസ്റ്റ് ലുക്ക് 
