മിസിസ് കേരള 2026 കിരീടം ഡോ. നിഷ അശോക് കുമാർ

കൊച്ചിയിൽ നടന്ന വർണാഭമായ മിസിസ് കേരള 2026 സീസൺ 8 ഗ്രാൻഡ് ഫിനാലെയിൽ ഡോ. നിഷ അശോക് കുമാർ ജേതാവായി.

മിസിസ് കേരള 2026 കിരീടം ഡോ. നിഷ അശോക് കുമാർ
എസ്പാനിയോ ഇവന്റ്സിന്റെ ആഭിമുഖ്യത്തിൽ കളമശ്ശേരി എസ്.ഡി. സ്കേപ്സിൽ നടന്ന വർണാഭമായ ചടങ്ങിൽ
മിസിസ് കേരള 2026 കിരീടം ഡോ. നിഷ അശോക് കുമാർ
മിസിസ് കേരള 2026 കിരീടം ഡോ. നിഷ അശോക് കുമാർ
മിസിസ് കേരള 2026 കിരീടം ഡോ. നിഷ അശോക് കുമാർ
മിസിസ് കേരള 2026 കിരീടം ഡോ. നിഷ അശോക് കുമാർ
മിസിസ് കേരള 2026 കിരീടം ഡോ. നിഷ അശോക് കുമാർ

മിസിസ് കേരള 2026 കിരീടം ഡോ. നിഷ അശോക് കുമാറിന്

കൊച്ചി: ആധുനിക കേരള വനിതയുടെ കഴിവുകളും സൗന്ദര്യവും ആഘോഷമാക്കിയ മിസിസ് കേരള 2026 (സീസൺ 8) ഗ്രാൻഡ് ഫിനാലെയിൽ ഡോ. നിഷ അശോക് കുമാർ കിരീടം ചൂടി. എസ്പാനിയോ ഇവന്റ്സിന്റെ ആഭിമുഖ്യത്തിൽ കളമശ്ശേരി എസ്.ഡി. സ്കേപ്സിൽ നടന്ന വർണാഭമായ ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

മത്സരത്തിൽ ജൂണി ജേക്കബ് ഫസ്റ്റ് റണ്ണർ-അപ്പായും, ഗിഫ്റ്റി ജോസ് സെക്കൻഡ് റണ്ണർ-അപ്പായും, ടിന്റു പണിക്കർ തേർഡ് റണ്ണർ-അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മിസിസ് കേരള 2017 വിജയിയും ബ്രാൻഡ് അംബാസഡറുമായ സജിനാസ് സലീം ഡോ. നിഷ അശോക് കുമാറിനെ കിരീടമണിയിച്ചു. മിസിസ് കേരള 2025 പ്രിസില്ല ആർനോൾഡ് ഫസ്റ്റ് റണ്ണർ-അപ്പിനെ കിരീടമണിയിച്ചു.

700-ഓളം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 48 ഫൈനലിസ്റ്റുകളാണ് മൂന്ന് റൗണ്ടുകളിലായി മാറ്റുരച്ചത്. കൈത്തറി സാരിയിലുള്ള പരിചയപ്പെടുത്തൽ റൗണ്ടോടെ ആരംഭിച്ച മത്സരത്തിൽ ഗ്രൂപ്പ് പെർഫോമൻസ്, ചോദ്യോത്തര റൗണ്ടുകൾ എന്നിവ അരങ്ങേറി. മത്സരത്തിന്റെ ഭാഗമായി ചാരിറ്റി, സാമൂഹിക സേവന പ്രവർത്തനങ്ങളിലും മത്സരാർത്ഥികൾ പങ്കാളികളായി.

സജിനാസ് സലീം, സിനിമാ താരങ്ങളായ മീര വാസുദേവ്, ശരത് ദാസ്, കുക്കു പരമേശ്വരൻ, ജുവൽ മേരി എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ നിർണയിച്ചത്. വിവിധ സബ്-ടൈറ്റിൽ വിഭാഗങ്ങളിലെ വിജയികളെയും ചടങ്ങിൽ ആദരിച്ചു.

എസ്പാനിയോ ഇവന്റ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അൻവർ എ.ടി. ഷോ ഡയറക്ടറായും, ഡാലു കൃഷ്ണദാസ് ഗ്രൂമിങ് ആൻഡ് കൊറിയോഗ്രഫി ഡയറക്ടറായും, ഷാജി പട്ടിക്കര പ്രോഗ്രാം കോർഡിനേറ്ററായും പ്രവർത്തിച്ചു. ടൂത്ത്കെയർ ടൈറ്റിൽ സ്പോൺസറായ ചടങ്ങിൽ സമോറ, കേശ ഹെയർ ഓയിൽ, സജാസ് ബൊട്ടീക്ക്, ഷോപ്പ് 365 ഡേയ്സ് എന്നിവർ പവേർഡ് ബൈ പാർട്ണർമാരായിരുന്നു. ബ്ലാക്ക് ടുലിപ് ഫ്ലവേഴ്സ്, ഡോ. മറീന വർഗീസ്, പാറക്കാട്ട് ജ്വൽസ്, സമാരിട്ടൻ ഹോസ്പിറ്റൽ പഴങ്ങനാട്, ഫെർമാറ്റ്സ് ഇന്റർനാഷണൽ മ്യൂസിക് അക്കാദമി എന്നിവർ അസോസിയേറ്റ് സ്പോൺസർമാരും, ബ്ലാക്ക് ആൻഡ് വൈറ്റ് ക്രിയേഷൻസ് മാർക്കറ്റിങ് പാർട്ണറുമായിരുന്നു.