രവി മോഹൻ സംവിധാനം ചെയ്യുന്ന ‘ആൻ ഓർഡിനറി മാൻ’ ചിത്രത്തിലെ ‘ലോർഡ ലബക്ക’ ഗാനം പുറത്ത്
നടൻ രവി മോഹൻ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന യോഗി ബാബു ചിത്രം ‘ആൻ ഓർഡിനറി മാൻ’ സിനിമയിലെ രണ്ടാമത്തെ ഗാനം ലോർഡ ലബക്ക പുറത്തിറങ്ങി
രവി മോഹൻ - യോഗി ബാബു ചിത്രം 'ആൻ ഓർഡിനറി മാൻ'; നടൻ സിദ്ധാർത്ഥ് ആലപിച്ച ‘ലോർഡ ലബക്ക’ ഗാനം പുറത്ത്
ചെന്നൈ: നടൻ രവി മോഹൻ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ‘ആൻ ഓർഡിനറി മാൻ’ (An Ordinary Man) എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘ലോർഡ ലബക്ക’യുടെ ലിറിക്കൽ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കെനീഷ സംഗീതസംവിധാനവും വരികളും നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് നടൻ സിദ്ധാർത്ഥും മന്നാർ മുത്തുവും ചേർന്നാണ്.
യോഗി ബാബു നായകനാകുന്ന ഈ കോമഡി എൻ്റർടെയിനർ ചിത്രം രവി മോഹൻ സ്റ്റുഡിയോസിന്റെ ബാനറിൽ രവി മോഹൻ തന്നെയാണ് നിർമ്മിക്കുന്നത്. ചടുലമായ താളവും സിദ്ധാർത്ഥിന്റെയും മന്നാർ മുത്തുവിന്റെയും വ്യത്യസ്തമായ ആലാപനവും കൊണ്ട് ഇതിനോടകം തന്നെ ഗാനം ശ്രദ്ധ നേടിക്കഴിഞ്ഞു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ പ്രമോ ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.
അഭിനയരംഗത്ത് ശ്രദ്ധേയനായ രവി മോഹന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തെ ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്. സിനിമയുടെ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.
അണിയറപ്രവർത്തകർ:
രചന, സംവിധാനം: രവി മോഹൻ, നിർമ്മാണം: രവി മോഹൻ സ്റ്റുഡിയോസ്, സംഗീതം: കെനീഷ, ഛായാഗ്രഹണം: വിവിയൻ ആംബ്രോസ്, സംഘട്ടനം: സ്റ്റണ്ട് ശിവ, കലാസംവിധാനം: സൗന്ദർ നല്ലസാമി, കോ-എഡിറ്റർ: ഷെർബിൻ ജെ., വസ്ത്രാലങ്കാരം: പ്രവീൺ രാജ, നൃത്തസംവിധാനം: രഘു താപ്പ, പബ്ലിസിറ്റി ഡിസൈൻ: സതീഷ് ടി.പി., മേക്കപ്പ്: കാർത്തി, ലൈൻ പ്രൊഡ്യൂസർ: ഗോകുൽ കെ., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എൻ. വിക്കി, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ബാലചന്ദ്രൻ ജി.
സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്
ഇടുക്കി ഡാം ഡിസംബർ ഒന്നുമുതൽ സന്ദർശകർക്കായി തുറക്കും മന്ത്രി സണ്ണി ജോസഫ്
മകരവിളക്ക് കാനനപാതയിൽ വെളിച്ചമൊരുക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു
ശബരിമല തീർത്ഥാടകർക്ക് വഴികാട്ടിയായി ശരൺ വിവരങ്ങൾ ആറ് ഭാഷകളിൽ വിരൽത്തുമ്പിൽ
അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും വിലയേറിയത് ലീപ്പ് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി ഡോ. റോജി എം. ജോൺ
ഡെന്റ്കെയർ മൂവാറ്റുപുഴ മാരത്തൺ 2027 സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും 
