പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് പ്രതിക്ക് 26 വർഷം കഠിനതടവും 50000പിഴയും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 26 വർഷം കഠിനതടവും പിഴയും
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 26 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. ഏനാനല്ലൂർ സിദ്ധൻപടി ചെന്നിരിക്കൽ വീട്ടിൽ സജി (59) യെയാണ് മൂവാറ്റുപുഴയിലെ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്.
2019 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പോത്താനിക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മൂവാറ്റുപുഴ ഡിവൈഎസ്പി അനിൽകുമാർ കെ യുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ആർ. ജമുന ഹാജരായി.
പോത്താനിക്കാട് ഇൻസ്പെക്ടർ ജി. സുരേഷ്‌കുമാർ, സബ് ഇൻസ്‌പെക്ടർമാരായ അശോകൻ കെ.എം., ഷാജി പി.എം., സി.പി.ഒ മാരായ സിനി ടി.എൻ., ബിജു ടി.കെ., അഫ്സൽ കോയ, ബോബി എബ്രഹാം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
