അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസവും സുരക്ഷയും
ബാലാവകാശ കമ്മിഷൻ സിറ്റിങ് 36 പരാതികളിൽ പരിഹാരംഅതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പാക്കാൻ നിർദ്ദേശം
ബാലാവകാശ കമ്മിഷൻ സിറ്റിങ്: 36 പരാതികളിൽ പരിഹാരം; അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പാക്കാൻ നിർദ്ദേശം
കൊച്ചി: കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സിറ്റിങ്ങിൽ പരിഗണിച്ച 54 പരാതികളിൽ 36 എണ്ണത്തിന് അടിയന്തര പരിഹാരമായി. കമ്മിഷൻ അംഗങ്ങളായ കെ.കെ. ഷാജു, ബി. മോഹൻ കുമാർ എന്നിവർ സിറ്റിങ്ങിന് നേതൃത്വം നൽകി.
അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. ഇവർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിന് ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ഒരു കർമ്മരേഖ (Roadmap) തയ്യാറാക്കണമെന്നും സിറ്റിങ്ങിൽ ആവശ്യപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്യമായ ഇടപെടലുകൾ ആവശ്യമാണെന്നും കമ്മിഷൻ വ്യക്തമാക്കി.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
