10,000 രൂപ സമ്മാന പ്രായഭേദമന്യേ പങ്കെടുക്കാം ലോഹിതദാസ് സ്മരണയിൽ ഒറ്റപ്പാലം ഫിലിം അക്കാദമിയുടെ ചെറുകഥാ മത്സരം
അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. ലോഹിതദാസിന്റെ പതിനേഴാം ചരമവാർഷികത്തോടനുബന്ധിച്ച് ഒറ്റപ്പാലം ഫിലിം അക്കാദമി (OFA) അഖിലകേരള ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കാം.
ലോഹിതദാസ് അനുസ്മരണം: ഒറ്റപ്പാലം ഫിലിം അക്കാദമി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു
ഒറ്റപ്പാലം: ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെയും ചലച്ചിത്ര കാവ്യങ്ങളിലൂടെയും രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്രവേദിയെ ധന്യമാക്കിയ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. ലോഹിതദാസിന്റെ പതിനേഴാം ചരമവാർഷികത്തോടനുബന്ധിച്ച് ഒറ്റപ്പാലം ഫിലിം അക്കാദമി (OFA) ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 28-ന് നടക്കുന്ന ലോഹിതദാസ് ഓർമ്മദിനത്തിന്റെ ഭാഗമായാണ് മത്സരം.
പ്രായവ്യത്യാസമില്ലാതെ ഏവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചെറുകഥയ്ക്ക് ഒറ്റപ്പാലം ഫിലിം അക്കാദമിയുടെ പ്രഥമ 'എ.കെ. ലോഹിതദാസ് പുരസ്കാരം 2026' സമ്മാനിക്കും. 10,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.
പുരസ്കാര ചടങ്ങിന്റെയും മത്സരത്തിന്റെയും കൂടുതൽ വിവരങ്ങൾക്കും, പേര് രജിസ്റ്റർ ചെയ്യുന്നതിനുമായി താല്പര്യമുള്ളവർ 2026 ജൂൺ 23-ാം തീയതിക്കുള്ളിൽ അക്കാദമിയുടെ ഔദ്യോഗിക വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
വാട്സാപ്പ് നമ്പർ: +91 7356569791
ഫോൺ: 0466 2247701
ഇമെയിൽ: ofaotp4@gmail.com
വെബ്സൈറ്റ്: www.ottapalamfilmacademy-ofa.in
72 ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി കൽക്കി 2898 എഡി
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലാർക്ക് നിയമനം
ഡോ. സി. അനിൽകുമാർ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയായി ചുമതലയേറ്റു
തമിഴ്നാടുമായി കൈകോർത്ത് സ്റ്റാർബക്സ് ചെന്നൈയിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ വരുന്നു
രമേഷ് വർമ്മയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മഹാവീർ കർണ്ണ’യിൽ കർണ്ണനായി രാഘവ ലോറൻസ്
വയനാട്ടിൽ വികസനം വേഗത്തിലാക്കാൻ എം.പി ദിശ യോഗത്തിൽ നിർണായക തീരുമാനങ്ങളുമായി പ്രിയങ്ക ഗാന്ധി 
