എലത്തൂരിന് ആശ്വാസമായി എം.എൽ.എ ഫണ്ട് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് വരുന്നു
എലത്തൂർ മണ്ഡലത്തിലെ പൊതുഗതാഗത സൗകര്യം വിപുലീകരിക്കുന്നതിനായി വിദ്യ ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.
എലത്തൂരിൽ രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് 60 ലക്ഷം രൂപ വിദ്യ ബാലകൃഷ്ണൻ എം.എൽ.എ രേഖകൾ ജില്ലാ കലക്ടർക്ക് കൈമാറി
കോഴിക്കോട് : എലത്തൂർ മണ്ഡലത്തിലെ പൊതുഗതാഗത സൗകര്യം വിപുലീകരിക്കുന്നതിനായി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകൾ വാങ്ങാൻ 60 ലക്ഷം രൂപയുടെ ഭരണാനുമതിയായി. വിദ്യ ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് വകയിരുത്തിയ തുകയുടെ രേഖകൾ കളക്ടറുടെ ചേംബറിൽ വെച്ചു നടന്ന ചടങ്ങിൽ എം.എൽ.എ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിക്ക് കൈമാറി.
എലത്തൂർ മണ്ഡലത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് തുക അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു. പുതിയ ബസ്സുകൾ സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സുഗമവും സൗകര്യപ്രദവുമായ യാത്രാനുഭവം ലഭ്യമാകും. ചടങ്ങിൽ എൻ.പി. ബിജേഷ്, അജയൻ കിഴക്കുമുറി തുടങ്ങിയവർ പങ്കെടുത്തു.
ക്ഷീര കര്ഷകര് നാടിന്റെ അഭിമാനം പാലിന്റെ പ്രോത്സാഹന വില വർദ്ധിപ്പിക്കും മന്ത്രി ബിന്ദു കൃഷ്ണ
എലത്തൂരിന് ആശ്വാസമായി എം.എൽ.എ ഫണ്ട് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് വരുന്നു
കുട്ടികൾക്ക് ആവേശവും പ്രചോദനവുമായി ഒളിമ്പ്യന്മാരും ഏഷ്യൻ ചാമ്പ്യന്മാരും അണിനിരന്നു
അശ്വാ കായിക പുരസ്കാരങ്ങൾ ശ്രീഹരിക്കും നിവേദ്യയ്ക്കും ബെസ്റ്റ് അത്ലറ്റ് അവാർഡ്
ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസ് നിർമ്മാണം ആരംഭിച്ചു ശിലാസ്ഥാപനം ഉമാ തോമസ് എം.എൽ.എ നിർവഹിച്ചു
എവിടെയായാലും ജന്മനാടിനെ മറക്കില്ല മരടിലെ ഓർമകൾ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ