വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം പുതിയ ട്രാൻസ്ഫോമർ സ്വിച്ച് ഓൺ ചെയ്ത് മന്ത്രി കെ. മുരളീധരൻ
വട്ടിയൂർക്കാവ് മരുതംകുഴിയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി പുതിയ 160 കെ.വി ട്രാൻസ്ഫോമർ മന്ത്രി കെ. മുരളീധരൻ സ്വിച്ച് ഓൺ ചെയ്തു. 400 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
മരുതംകുഴി പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം പുതിയ ട്രാൻസ്ഫോമർ മന്ത്രി കെ.മുരളീധരൻ സ്വിച്ച് ഓൺ ചെയ്തു
തിരുവനന്തപുരം : വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ മരുതംകുഴി,ചിറ്റാറ്റിൻകര പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരം. പ്രദേശത്തെ ആളുകൾക്ക് ആശ്വാസമായി പുതിയ ട്രാൻസ്ഫോമർ പ്രവർത്തനം ആരംഭിച്ചു. മരുതംകുഴി കേരള വാട്ടർ അതോറിട്ടി ക്വാർട്ടേഴ്സിന് മുൻവശത്ത് സ്ഥാപിച്ച 160 കെ.വി ട്രാൻസ്ഫോമറിന്റെ സ്വിച്ച് ഓൺ കർമ്മം ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ നിർവഹിച്ചു.
മരുതംകുഴി -ചിറ്റാറ്റിൻകര പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ നിറവേറിയത്. പ്രദേശത്തെ 400 കുടുംബങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
കെ.എസ്.ഇ.ബി വെള്ളയമ്പലം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ മോഹൻരാജ്, സബ് എൻജിനീയർമാരായ സജീർ, ഡിക്സൺ, ശിവ സൂര്യ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്ത് ഇനി ഏകാധ്യാപക വിദ്യാലയങ്ങളില്ല എട്ട് എം.ജി.എല്‍.സികള്‍ എല്‍.പി സ്കൂളുകളാക്കി ഉയര്‍ത്തി
സത്യവും മിഥ്യയും ഇടകലരുന്ന ഫാൻ്റസി ത്രില്ലർ ജയസൂര്യയുടെ മായൻ ചിത്രീകരണം പൂർത്തിയായി
വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം പുതിയ ട്രാൻസ്ഫോമർ സ്വിച്ച് ഓൺ ചെയ്ത് മന്ത്രി കെ. മുരളീധരൻ
മെഡിക്കൽ കോളേജിൽ ലാബ് പരിശോധനകൾ തടസപ്പെട്ടിട്ടില്ല വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സൂപ്രണ്ട്
മുസിരിസ് പദ്ധതി അന്താരാഷ്ട്ര ഹെറിറ്റേജ് ടൂറിസം കേന്ദ്രമാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമമായി കീഴ്മാട് ചരിത്രനേട്ടം