പഴയ അഞ്ചാം ക്ലാസുകാരൻ ഇനി പൊതുവിദ്യാഭ്യാസ മന്ത്രി പറവണ്ണ സ്കൂളിൽ ആവേശമായി അഡ്വ. എൻ. ഷംസുദ്ദീന്റെ മടങ്ങിവരവ്

വെട്ടം പറവണ്ണ ജി.എം.യു.പി. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീന് വിദ്യാലയത്തിൽ സ്വീകരണം നൽകി. സമഗ്ര ശിക്ഷ കേരളയുടെ ക്രിയേറ്റീവ് കോർണർ മന്ത്രി ഉദ്ഘാടനം ചെയ്തു.

പഴയ അഞ്ചാം ക്ലാസുകാരൻ ഇനി പൊതുവിദ്യാഭ്യാസ മന്ത്രി പറവണ്ണ സ്കൂളിൽ ആവേശമായി അഡ്വ. എൻ. ഷംസുദ്ദീന്റെ മടങ്ങിവരവ്
തിരൂർ പരവണ്ണ ജി.എം.യു.പി സ്കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ.എൻ.ഷംസുദ്ധീന് നൽകിയ സ്വീകരണവും, 'ക്രിയേറ്റീവ് കോർണർ' ഉദ്ഘാടനവും.
പഴയ അഞ്ചാം ക്ലാസുകാരൻ ഇനി പൊതുവിദ്യാഭ്യാസ മന്ത്രി പറവണ്ണ സ്കൂളിൽ ആവേശമായി അഡ്വ. എൻ. ഷംസുദ്ദീന്റെ മടങ്ങിവരവ്
പഴയ അഞ്ചാം ക്ലാസുകാരൻ ഇനി പൊതുവിദ്യാഭ്യാസ മന്ത്രി പറവണ്ണ സ്കൂളിൽ ആവേശമായി അഡ്വ. എൻ. ഷംസുദ്ദീന്റെ മടങ്ങിവരവ്

പഴയ അഞ്ചാം ക്ലാസുകാരൻ ഇനി പൊതുവിദ്യാഭ്യാസ മന്ത്രി; പറവണ്ണ സ്കൂളിൽ ആവേശമായി അഡ്വ. എൻ. ഷംസുദ്ദീന്റെ സന്ദർശനം

തിരൂർ: ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള വെട്ടം പറവണ്ണ ജി.എം.യു.പി. സ്കൂളിലേക്ക് ആ പഴയ അഞ്ചാം ക്ലാസുകാരൻ വീണ്ടുമെത്തി; ഇത്തവണ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി. വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയായ അഡ്വ. എൻ. ഷംസുദ്ദീന് സ്കൂളിൽ ഒരുക്കിയ സ്വീകരണം കുട്ടികളിൽ കൗതുകവും നാട്ടുകാരിൽ വലിയ അഭിമാനവുമുണർത്തി.

​പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ (SSK) ഫണ്ട് ഉപയോഗിച്ച് വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണി വികസിപ്പിക്കുന്നതിനായി നിർമിച്ച 'ക്രിയേറ്റീവ് കോർണറിന്റെ' ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്കൂളിന്റെ സർവതല സ്പർശിയായ വികസനത്തിന് വേണ്ടിയുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്. വിജയികൾ, എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പൂർവ വിദ്യാർഥികൾ, സ്കൂളിലെ മികച്ച വിദ്യാർത്ഥികൾ, വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും ചിത്രകാരനുമായ കെ.പി. വാഹിദ് എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.

​എസ്.എസ്.കെ. ഡി.പി.ഓ. എം.ഡി. മഹേഷ് ക്രിയേറ്റീവ് കോർണർ പദ്ധതി വിശദീകരണം നടത്തി. വിദ്യാലയം തയാറാക്കിയ സ്കൂൾ അക്കാദമിക് കലണ്ടറിന്റെ പ്രകാശനം ശബ്ന കുളങ്ങര വീട്ടിലും, തനത് പദ്ധതിയായ 'അക്ഷര മധുരം പ്ലസ്' മൊഡ്യൂൾ പ്രകാശനം വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സക്കീനയും നിർവഹിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചാളക്കപ്പറമ്പിൽ നിർവഹിച്ചു.

​സ്കൂൾ പ്രധാനാധ്യാപകൻ വി. അബ്ദു സിയാദ് സ്വാഗതം ആശംസിച്ചു. വെട്ടം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. നുസൈബാനു, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. സിദ്ദിഖ്, മലപ്പുറം ഡയറ്റ് പ്രിൻസിപ്പാൾ ഡോ. കെ.പി. രാജേഷ്, തിരൂർ എ.ഇ.ഓ. ആർ.പി. ബാബുരാജ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബൈഷ ചേമ്പിട്ടിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലിക്കുട്ടി വാക്കയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അബ്ദുൾ ജലീൽ അലി ഇല്ലം, പി. അജിനി, ഉമ്മർ തെങ്ങിൽ, നംസീറ ജലീൽ എന്നിവർ സംസാരിച്ചു.

​മുൻ പ്രധാനാധ്യാപകൻ എ. ബഷീർ മാസ്റ്റർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യു.പി. കമറു മാസ്റ്റർ, എ.പി. ഉബൈദ്, സി.പി. ഡാനിഹർ, സി.എം. മൊയ്തീൻ കുട്ടി, എസ്.എം.സി. ചെയർമാൻ പി.പി. ഷിഹാബ്, ഒ.എസ്.എ. പ്രസിഡന്റ് എ.കെ. അബ്ദുൾ ഷുക്കൂർ, വെൽഫെയർ കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുൾ നാസർ, പി.ടി.എ. വൈസ് പ്രസിഡന്റ് എ. സുലൈമാൻ, എം.ടി.എ. പ്രസിഡന്റ് എ. റാഹില, സീനിയർ അസിസ്റ്റന്റ് പി. സജയ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ആർ. ബിജുമോൻ നന്ദി പറഞ്ഞു.