വിജീഷ് മണിയുടെ ‘അട്ടപ്പാടി’ ഡോക്യുഫിക്ഷൻ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
അട്ടപ്പാടിയിലെ ഗോത്ര വൈദ്യത്തെ ആസ്പദമാക്കി വിജീഷ് മണി സംവിധാനം ചെയ്ത അട്ടപ്പാടി ദി വാലി ഓഫ് ഡിവൈൻ ഹീലിംഗ് 57 ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ (IFFI) ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വിജീഷ് മണിയുടെ ‘അട്ടപ്പാടി - ദി വാലി ഓഫ് ഡിവൈൻ ഹീലിംഗ്’ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
അഗളി: അട്ടപ്പാടിയിലെ ഗോത്ര വൈദ്യപാരമ്പര്യത്തെ അടിസ്ഥാനമാക്കി പ്രശസ്ത സംവിധായകൻ വിജീഷ് മണി ഒരുക്കിയ 'അട്ടപ്പാടി - ദി വാലി ഓഫ് ഡിവൈൻ ഹീലിംഗ്' എന്ന ഡോക്യുഫിക്ഷൻ സിനിമ 57-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 27-ന് ഗോവയിൽ ചിത്രം പ്രദർശിപ്പിക്കും.
അട്ടപ്പാടിയിലെ ഗോത്രഭാഷകളിൽ സിനിമകളൊരുക്കി ഓസ്‌കാർ ചുരുക്കപ്പട്ടികയിലും നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങളും നേടിയ സംവിധായകനാണ് വിജീഷ് മണി. ഇത് മൂന്നാം തവണയാണ് അദ്ദേഹത്തിന്റെ ചിത്രം ഐ.എഫ്.എഫ്.ഐയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. "അട്ടപ്പാടി താഴ്‌വരയിൽ മറഞ്ഞുകിടക്കുന്ന ദൈവിക സാന്ത്വനമായ ഗോത്രവൈദ്യ വിജ്ഞാനം ലോകത്തിന് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്," എന്ന് വിജീഷ് മണി പറഞ്ഞു.
ചിത്രം ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദം അഗളി ഐ.ടി.ഡി.പി (ITDP) ഓഫീസിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ഐ.ടി.ഡി.പി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ എം. കന്തസ്വാമി, അഗളി പഞ്ചായത്ത് അധ്യക്ഷൻ ഷിബു സിറിയക് ഷോളയൂർ, പഞ്ചായത്ത് അംഗം ജി. ഷാജു, സംവിധായകൻ വിജീഷ് മണി, തിരക്കഥാകൃത്ത് അജിത്ത് ഷോളയൂർ, ഗോത്രകലാകാരന്മാരായ വഞ്ചിയമ്മ, വടുകിയമ്മ, കെ. ശിവാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അണിയറപ്രവർത്തകരും അഭിനേതാക്കളും:
ഒമാനി കവിയും നടനുമായ സുൽത്താൻ അഹമ്മദ് അൽ മെഹ്‌മൂദി, വിജീഷ് മണി, നഞ്ചിയമ്മ, തങ്കരാജ് കട്ടെക്കാട്, മധുസൂദനൻ, മുരുകൻ, അയ്യപ്പൻ, വടുകിയമ്മ, വഞ്ചിയമ്മ, ശിവാനി, കൃഷ്ണവേണി, ശെൽവി തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
തിരക്കഥ: അജിത് ഷോളയൂർ
ഛായാഗ്രഹണം: ശരത്, കുമാർ, മുരുകേഷ്, ജിമോൻ ജോർജ്
എഡിറ്റിംഗ്: ബി. ലെനിൻ
സൗണ്ട് ഡിസൈൻ: ഗണേഷ് മാരാർ
ഗാനരചന: സുൽത്താൻ അഹമ്മദ് അൽ മെഹ്മൂദി
സംഗീതം: വിജീഷ് മണി
പശ്ചാത്തല സംഗീതം: മിഥുൻ മലയാളം
പ്രൊഡക്ഷൻ കൺട്രോളർ: റോജി പി. കുര്യൻ
ലൊക്കേഷൻ മാനേജർ: രാമദാസ് അട്ടപ്പാടി
കൂടാതെ, വിജീഷ് മണിയുടെ സിനിമകളിലെ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വിഷയങ്ങൾ മഖൻലാൽ ചതുർവേദി സർവകലാശാല വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പഠനവിഷയമാക്കി തയ്യാറാക്കിയ ഗവേഷണപ്രബന്ധം അടുത്തിടെ യു.ജി.സി കെയർ ജേണലിൽ പ്രസിദ്ധീകരിച്ചതും ഏറെ ശ്രദ്ധനേടിയിരുന്നു
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
