സ്നേഹവും ഏകാന്തതയും പ്രമേയമാകുന്ന അരികിൽ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ച് മോഹൻലാൽ

നവാഗതനായ രജീഷ് രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം നടൻ മോഹൻലാൽ നിർവ്വഹിച്ചു

സ്നേഹവും ഏകാന്തതയും പ്രമേയമാകുന്ന അരികിൽ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ച് മോഹൻലാൽ
ജെയ്‌സ് ജോസ് നായകനാകുന്ന 'അരികിൽ'; ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ച് മോഹൻലാൽ
സ്നേഹവും ഏകാന്തതയും പ്രമേയമാകുന്ന അരികിൽ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ച് മോഹൻലാൽ

അരികിൽ' ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു; ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രം

​കൊച്ചി: നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'അരികിൽ' എന്ന പുതിയ മലയാള ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം നടൻ മോഹൻലാൽ നിർവ്വഹിച്ചു. 'ലൂസിഫർ', 'ഗുമസ്തൻ', 'ആഘോഷം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്‌സ് ജോസാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവതരണത്തിലും പ്രമേയത്തിലും ഏറെ പുതുമകളുള്ള തികഞ്ഞൊരു പരീക്ഷണ ചിത്രമായിരിക്കും 'അരികിൽ' എന്ന് സംവിധായകൻ രജീഷ് രാജൻ വ്യക്തമാക്കി.

​സ്നേഹം പ്രകടിപ്പിക്കാൻ ശീലിച്ചിട്ടില്ലാത്ത, ഗൗരവക്കാരനായ മാധവൻ നായർ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. സ്നേഹം മാത്രം മനസ്സിലുള്ള ഭാര്യയുടെ വികാരങ്ങൾ പോലും തിരിച്ചറിയാൻ കഴിയാതിരുന്ന ഇദ്ദേഹം ചില പ്രത്യേക സാഹചര്യങ്ങളാൽ തികച്ചും ഒറ്റപ്പെട്ട ജീവിതത്തിലേക്ക് എത്തപ്പെടുന്നു. ഈ ഏകാന്തതയ്ക്കിടയിൽ തിരിച്ചറിയുന്ന ചില യാഥാർത്ഥ്യങ്ങളും, തുടർന്ന് അകന്നുപോയ പ്രിയപ്പെട്ടവരെ തൻ്റെ അരികിലേക്ക് ചേർത്തുനിർത്താൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളുമാണ് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ ചിത്രം അവതരിപ്പിക്കുന്നത്. മാധവൻ നായർ എന്ന ഈ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് ജെയ്‌സ് ജോസ് അവതരിപ്പിക്കുന്നത്.

​ഡാഡീസ് ഡ്രീം എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സഹനിർമ്മാണം സിജി ഗ്രൂപ്പാണ്. ശ്രീജിത്ത് ഇടവന സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സിബി ജോസഫും, എഡിറ്റിംഗ് സുജീർ ബാബു സുരേന്ദ്രനും കൈകാര്യം ചെയ്യുന്നു. ഷാജു സെബാസ്റ്റ്യനാണ് പ്രൊജക്റ്റ് ഡിസൈനറും കോസ്റ്റ്യൂം ഡിസൈനറും. കലാസംവിധാനം മോഹൻദാസും, മേക്കപ്പ് മാളു എസും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് കെ. മത്തായി. നവംബർ 21-ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകൾ വടക്കഞ്ചേരി, പാലക്കാട് എന്നിവിടങ്ങളാണ്.