ദുൽഖർ സൽമാൻ ചിത്രം ആകാശംലോ ഒക താര രോഹിണിയായി ശ്രുതി ഹാസൻ എത്തും, റിലീസ് നവംബർ 20ന്

ദുൽഖർ സൽമാൻ നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ആകാശംലോ ഒക താര യിൽ പുതിയ പോസ്റ്ററുമായി അണിയറപ്രവർത്തകർ. ചിത്രത്തിൽ രോഹിണി എന്ന കരുത്തുറ്റ കഥാപാത്രമായി ശ്രുതി ഹാസൻ എത്തുന്നു.

ദുൽഖർ സൽമാൻ ചിത്രം ആകാശംലോ ഒക താര രോഹിണിയായി ശ്രുതി ഹാസൻ എത്തും, റിലീസ് നവംബർ 20ന്
ദുൽഖർ സൽമാൻ ചിത്രം 'ആകാശംലോ ഒക താര'; രോഹിണിയായി ശ്രുതി ഹാസൻ എത്തും, റിലീസ് നവംബർ 20ന്

ദുൽഖർ സൽമാൻ്റെ ‘ആകാശംലോ ഒക താര’ രോഹിണിയായി ശ്രുതി ഹാസൻെറ പുതിയ പോസ്റ്റർ പുറത്ത്

​തിരുവനന്തപുരം: ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’യിൽ ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന ശക്തമായ കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്തുവിട്ടു. ദീപാവലി ആശംസകൾ നേർന്നുകൊണ്ടാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. രോഹിണി എന്നാണ് ചിത്രത്തിൽ ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്.

​ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന ശക്തമായ വേഷത്തിലാണ് താരം എത്തുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്.

​കൃഷ്ണ എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ എത്തുമ്പോൾ, പുതുമുഖം സാത്വിക വീരവല്ലിയാണ് നായികയായ കല്പനയായി വേഷമിടുന്നത്. പ്രണയവും വൈകാരിക മുഹൂർത്തങ്ങളും ഫീൽ ഗുഡ് ഘടകങ്ങളും സമന്വയിപ്പിച്ചൊരുക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്. റൂഹാനി, മുരളി ശർമ, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.