രണ്ട്കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പെരുമ്പാവൂരിൽ പിടിയി

പെരുമ്പാവൂരിൽ വിൽപ്പനയ്ക്കായി എത്തിച്ച രണ്ട്കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി

രണ്ട്കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പെരുമ്പാവൂരിൽ പിടിയി
ണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

​പെരുമ്പാവൂർ: പെരുമ്പാവൂരിൽ വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി. ഹൗറ സ്വദേശി അക്രം അലി (25) ആണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

​ബംഗാളിൽ നിന്നും ട്രെയിൻ മാർഗ്ഗം കാക്കനാട് എത്തിച്ച ശേഷം അവിടെ വെച്ച് ഒരു കിലോ, രണ്ട് കിലോ വീതമുള്ള പാക്കറ്റുകളിലാക്കി മാറ്റുന്നതാണ് ഇയാളുടെ രീതി. കാക്കനാട് നിന്നും പെരുമ്പാവൂരിലെത്തിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് പ്രധാനമായും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ഒരു കിലോയ്ക്ക് 25,000 രൂപ നിരക്കിലായിരുന്നു കച്ചവടം. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങി ചെറിയ പാക്കറ്റുകളിലാക്കി വിൽക്കുന്ന ചില്ലറ വിൽപ്പനക്കാരെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

​പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്, എസ്.ഐമാരായ ജോസി എം ജോൺസൺ, വിനിൽ ബാബു, സുഭാഷ് തങ്കപ്പൻ, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, ഷൈനി മാത്യു, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, നോബിൾ, ബെന്നി ഐസക്, സി.പി.ഒമാരായ അജിത്ത്, സിബിൻ സണ്ണി, നിസാമുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.