​ ബോംബേറ് കേസ് സിപിഎം നേതാക്കൾ ഉൾപ്പെടെ 10 പേർക്ക് 25 വർഷം കഠിനതടവ് ചരിത്രവിധിയുമായി തളിപ്പറമ്പ് കോടതി

തളിപ്പറമ്പ് തിമിരിയിൽ ആർഎസ്എസ് ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 10 സിപിഎം പ്രവർത്തകർക്ക് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി 25 വർഷം തടവ് ശിക്ഷ വിധിച്ചു.

​ ബോംബേറ് കേസ് സിപിഎം നേതാക്കൾ ഉൾപ്പെടെ 10 പേർക്ക് 25 വർഷം കഠിനതടവ് ചരിത്രവിധിയുമായി തളിപ്പറമ്പ് കോടതി
​ കണ്ണൂർ തളിപ്പറമ്പ് തിമിരിയിൽ ബോംബേറ് കേസ്: സിപിഎം നേതാക്കൾ ഉൾപ്പെടെ 10 പേർക്ക് 25 വർഷം കഠിനതടവ്; ചരിത്രവിധിയുമായി തളിപ്പറമ്പ് കോടതി.

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പ് തിമിരിയിൽ ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് നേരെ ബോംബാക്രമണം നടത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം കഠിനതടവ്. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയുടേതാണ് ചരിത്രപരമായ വിധി. സിപിഎം നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ വധശ്രമം, സ്ഫോടക വസ്തു നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

​തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.കെ പ്രദീപ് കുമാർ, ആലക്കോട് ഗ്രാമപഞ്ചായത്തംഗം പി.വി ബാബുരാജ് എന്നിവരുൾപ്പെടെയുള്ള പത്ത് പേരെയാണ് കോടതി ശിക്ഷിച്ചത്. ടി.വി. ബിനു, പി.പി. സത്യൻ, ഇ.വി. വിനോദ് കുമാർ, പാലേരി വിജയൻ, കെ.പി. സുരേഷ്, ടോബി, ജനാർദനൻ, ശിവപ്രസാദ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു പ്രതികൾ. കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

​സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം

2011 നവംബർ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിമിരി പ്രദേശത്ത് ആർഎസ്എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മടങ്ങുകയായിരുന്ന ബിജെപി-ആർഎസ്എസ് പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിന് നേരെ പ്രതികൾ ബോംബെറിയുകയായിരുന്നു. ആക്രമണത്തിൽ ഒമ്പത് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതക ശ്രമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്