പൃഥ്വിരാജും പാർവ്വതിയും വീണ്ടും ഒന്നിക്കുന്നു നിസാം ബഷീർ ചിത്രം ഐ നോബഡി ട്രെയിലർ പുറത്തിറങ്ങി
പൃഥ്വിരാജ്, പാർവ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ, നോബഡി സിനിമയുടെ ഔദ്യോഗിക ട്രെയിലർ റിലീസ് ചെയ്തു. ജൂലൈ 9 ന് ചിത്രം തിയേറ്ററുകളിലെത്തും.
കൊച്ചി: 'കെട്ട്യോളാണ് മാലാഖ', 'റോഷാക്ക്' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഐ, നോബഡി'യുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരൻ, പാർവ്വതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വൻ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. ചിത്രം ജൂലൈ ഒമ്പതിന് തിയേറ്ററുകളിലെത്തും.
പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറുകളിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി. വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'റോഷാക്കി'ന് ശേഷം സമീർ അബ്ദുൾ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം കൂടിയാണിത്. ദിനേശ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
ഹക്കീം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നിഷാന്ത് സാഗർ, നന്ദു, ഇർഷാദ് അലി, മനോജ് കെ യു, സുധി കോഴിക്കോട്, സഞ്ജു ശിവറാം, ഖാലിദ് റഹ്മാൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജെക്സ് ബിജോയ് ആണ് സംഗീത സംവിധാനം. എഡിറ്റിങ് റെമീസ് എം.ബിയും പ്രൊഡക്ഷൻ ഡിസൈൻ അർഷാദ് നക്കോത്തും നിർവ്വഹിക്കുന്നു.
യാനിക് ബെൻ, കലൈ കിംഗ്സൺ, അമിത്ജോളി ബാസ്റ്റിൻ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണെക്സ് സേവ്യർ