ജർമനിയിലെ തീപിടിത്തം മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ കൊച്ചിയിലെത്തിക്കും
ജർമനിയിലെ ബോഹുമിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച (ഒക്ടോബർ 23) പുലർച്ചെ കൊച്ചിയിലെത്തിക്കും. നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ ആംബുലൻസുകളിൽ വീടുകളിലേക്ക് മാറ്റും
ജർമനിയില്‍ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ പുലര്‍ച്ചെ (ഒക്ടോബർ 23ന്) കൊച്ചിയിലെത്തിക്കും
എറണാകുളം: ജർമനിയിലെ ബോഹും മേഖലയിലെ ബഹുനില പാര്‍പ്പിടസമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച മൂന്നു മലയാളികളുടെയും മൃതദേഹങ്ങൾ ഒക്ടോബർ 23ന് കൊച്ചിയിലെത്തും. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ് ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിന് ജോണി (26) എന്നിവരുടെ മൃതദേഹങ്ങള്‍ ഒക്ടോബർ 21 ന് ഫ്രാങ്ക്ഫർട്ടിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്കും അവിടെനിന്ന് ഒക്ടോബർ 22ന് രാത്രി പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ ഒക്ടോബർ 23ന് പുലർച്ചെ കൊച്ചിയിലുമെത്തിക്കും. ഇടുക്കി ഇരട്ടയാര്‍ സ്വദേശി നോവ സാബുവിന്റെ (25) മൃതദേഹം ഒക്ടോബർ 22ന് ഫ്രാങ്ക്ഫർട്ടിൽനിന്ന് പുറപ്പെടും. ഡൽഹിയിൽനിന്ന് ഒക്ടോബർ 23ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ അന്നുതന്നെ കൊച്ചിയിലെത്തിക്കും. മൂന്ന് മൃതദേഹങ്ങളും ഒരേ ദിവസമാണ് കൊച്ചിയിലെത്തുന്നതെങ്കിലും രണ്ട് വ്യത്യസ്ത വിമാനങ്ങളിലായിരിക്കും എത്തിക്കുക. തുടര്‍ന്ന് നോര്‍ക്ക റൂട്ടസ് ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കും. ദുരന്തവാര്‍ത്ത അറിഞ്ഞതുമുതല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് (തിരുവനന്തപുരം), കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) ബെർലിനിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് ജനറല്‍ ഓഫീസ്, ജര്‍മ്മനിയിലുളള മലയാളി സംഘടാനാ പ്രതിനിധികള്‍ എന്നിവരുമായി നോര്‍ക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു ഏകോപനം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് നോര്‍ക്ക വഹിക്കും.
രാമപുരം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ നിയമനം
സ്വകാര്യ ആശുപത്രിയെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടി ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ
വേമ്പനാട് കായലിൽ നിന്ന് അനധികൃതമായി ശേഖരിച്ച 1,700 കിലോ മല്ലിക്കക്ക പിടികൂടി
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
57 ാമത് IFFI യിലേക്ക് ‘ദര്യ’ കൊച്ചിയിലെ കലാകാരന്മാരുടെ കൂട്ടുകെട്ടിന് ദേശീയ അംഗീകാരം
മൂവാറ്റുപുഴയിലെ നാല് ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 13.20 കോടിയുടെ ഭരണാനുമതി 
