നടി ആക്രമിച്ച കേസിൽ വൻ ട്വിസ്റ്റ് ഡോക്ടറുടെ ഫോണിൽ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ
നടിയും സംഘവും മർദിച്ചെന്ന പരാതി നൽകിയ ഡോ. ജോൺസൺ കെ. വർഗീസിന്റെ ഫോണിൽ 12 ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തി.അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാലാണ് നിലവിൽ കസ്റ്റഡിയിലുള്ള നടിക്കും സംഘത്തിനും കോടതി ജാമ്യം നിഷേധിച്ചു
ഫോണിൽ 12ലേറെ സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ; ഡോക്ടർക്കായി ലുക്കൗട്ട് നോട്ടീസ്: നടിയുടെയും കൂട്ടരുടെയും ജാമ്യാപേക്ഷ തള്ളി
കൊച്ചി: നടിയും സംഘവും മർദിച്ചെന്ന പരാതി നൽകിയ കുടുംബ ഡോക്ടറുടെ ഫോണിൽ പന്ത്രണ്ടിലേറെ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി ഡോ. ജോൺസൺ കെ. വർഗീസിനായി ഇൻഫോപാർക്ക് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അതിനിടെ, കേസിൽ റിമാൻഡിലായ നടിയുടെയും കൂട്ടരുടെയും ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
മർദന പരാതിക്ക് പിന്നിലെ യഥാർത്ഥ സംഭവം
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് പൊന്നുരുന്നിയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി നടിയും സുഹൃത്തുക്കളും ചേർന്ന് മർദിച്ചെന്നും 3.25 ലക്ഷം രൂപ വിലയുള്ള ഫോൺ തട്ടിയെടുത്തെന്നും കാട്ടിയാണ് ഡോ. ജോൺസൺ കടവന്ത്ര പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ മറുപക്ഷം പുറത്തുവന്നത്.
ഒക്ടോബർ ആദ്യവാരം ഇൻഫോപാർക്കിന് സമീപത്തെ ഹോട്ടലിൽ വെച്ച് ഡോ. ജോൺസൺ തനിക്ക് മദ്യം നൽകി അവശയാക്കി പീഡിപ്പിച്ചെന്ന് നടിയുടെ ബന്ധു വെളിപ്പെടുത്തി. ഈ സമയത്ത് തന്റെ ദൃശ്യങ്ങൾ ഡോക്ടർ പകർത്തിയിട്ടുണ്ടോ എന്ന ഭയത്തെ തുടർന്നാണ് നടി വിഷയത്തിൽ ഇടപെട്ടതും ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഫോൺ പിടിച്ചെടുത്തതും.
ഫോണിൽ 12 സ്ത്രീകളുടെ ദൃശ്യങ്ങൾ; ബ്ലാക്മെയിൻ അന്വേഷണം
നടിയുടെ ബന്ധു പോലീസിന് കൈമാറിയ ഡോക്ടറുടെ ഫോൺ പരിശോധിച്ചപ്പോഴാണ് 12-ഓളം സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ ഡോ. ജോൺസൺ സൂക്ഷിച്ചിരിക്കുന്നതായി പോലീസ് കണ്ടെത്തിയത്. ഇതിൽ ആരെയെങ്കിലും ഇയാൾ ബ്ലാക്മെയിൽ ചെയ്തിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്. ദൃശ്യങ്ങളിലുള്ള സ്ത്രീകൾ പരാതി നൽകിയാൽ മാത്രമായിരിക്കും ഇതിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുക.
ഡോക്ടർ ഒളിവിൽ; അന്വേഷണം ശക്തം
നടിയുടെ ബന്ധു നൽകിയ പീഡന പരാതിക്ക് പിന്നാലെയാണ് ഡോ. ജോൺസൺ ഒളിവിൽ പോയത്. ഇയാളെ കണ്ടെത്താനാണ് ഇൻഫോപാർക്ക് പോലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. അതേസമയം കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാലാണ് നിലവിൽ കസ്റ്റഡിയിലുള്ള നടിക്കും സംഘത്തിനും കോടതി ജാമ്യം നിഷേധിച്ചത്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
