റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കുഴഞ്ഞുവീണു
കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രസംഗം പൂർത്തിയാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
കണ്ണൂരിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കുഴഞ്ഞുവീണു
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കിടെ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കുഴഞ്ഞുവീണു. കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രസംഗം പൂർത്തിയാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
തുടർന്ന് വേദിയിലുണ്ടായിരുന്നവർ അദ്ദേഹത്തെ ഉടൻ തന്നെ കസേരയിൽ ഇരുത്തുകയും പ്രാഥമിക ശുശ്രൂഷകൾ നൽകുകയും ചെയ്തു. പെട്ടെന്നുണ്ടായ തലകറക്കമാണ് അസ്വസ്ഥതയ്ക്ക് കാരണമെന്ന് മന്ത്രി പിന്നീട് പ്രതികരിച്ചു. മൈതാനിയിൽ അൽപ്പനേരം വിശ്രമിച്ച ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയെങ്കിലും മുൻകരുതൽ എന്ന നിലയിൽ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
