മികച്ച നടനായി മമ്മൂട്ടി, ഗായികയായി വൈക്കം വിജയലക്ഷ്മി ദേശീയ പുരസ്‌കാര വേദിയിൽ മലയാളത്തിന് വൻനേട്ടം
72 ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ ഭ്രമയുഗ ത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് മമ്മൂട്ടി രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി. വൈക്കം വിജയലക്ഷ്മിയും ഷെഹ്നാദ് ജലാലും പുരസ്‌കാരങ്ങൾ സ്വീകരിച്ചു.
മികച്ച നടനായി മമ്മൂട്ടി, ഗായികയായി വൈക്കം വിജയലക്ഷ്മി; ദേശീയ പുരസ്‌കാര വേദിയിൽ മലയാളത്തിന് വൻനേട്ടം
കേവാഡിയ: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി മികച്ച നടനുള്ള അവാർഡ് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി. ഗുജറാത്തിലെ കേവാഡിയയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് സദസ്സ് താരത്തെ ആദരിച്ചത്. ഇതാദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങ് ന്യൂഡൽഹിക്ക് പുറത്ത് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഐവറി സ്യൂട്ട് അണിഞ്ഞ് വേദിയിലെത്തിയ മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തും നിർമാതാവ് ആന്റോ ജോസഫും ചടങ്ങിൽ പങ്കെടുത്തു.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് നാലാം തവണയും രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. 'ചന്തു ചാമ്പ്യൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം കാർത്തിക് ആര്യനുമായി മമ്മൂട്ടി മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. മുൻപ് മതിലുകൾ, , പൊന്തൻ മാട, വിധേയൻ, ഡോ. ബാബാസാഹെബ് അംബേദ്കർ എന്നീ ചിത്രങ്ങളിലൂടെയാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
മലയാള സിനിമയ്ക്ക് വൻ നേട്ടം സമ്മാനിച്ച വേദിയിൽ മറ്റ് പ്രമുഖ മലയാളി ചലച്ചിത്ര പ്രവർത്തകരും അവാർഡുകൾ ഏറ്റുവാങ്ങി. 'എ.ആർ.എം' എന്ന ചിത്രത്തിലെ ഗാനത്തിന് വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുള്ള അവാർഡും, 'ഭ്രമയുഗ'ത്തിലൂടെ ഷെഹ്നാദ് ജലാൽ മികച്ച ഛായാഗ്രാഹകനുള്ള അവാർഡും സ്വീകരിച്ചു. ചടങ്ങിൽ കന്നഡ താരം അനന്ത് നാഗ് സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച നടനായി മമ്മൂട്ടി, ഗായികയായി വൈക്കം വിജയലക്ഷ്മി ദേശീയ പുരസ്‌കാര വേദിയിൽ മലയാളത്തിന് വൻനേട്ടം
ഹൃദയാഘാതം മൂലമുള്ള മരണം തടയാൻ ‘ഓട്ടോരക്ഷ’ പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ
പുനർജനിക്കാൻ ചൂരൽമല ടൗൺഷിപ്പ് നിർമ്മാണം വേഗത്തിൽ പ്രിയങ്ക ഗാന്ധി
മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ പുസ്തകങ്ങൾ ബൈൻഡ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
കൊച്ചിയിൽ ഭക്ഷ്യ ജന്തുജന്യ രോഗങ്ങൾ തടയാൻ വൺ ഹെൽത്ത്
കാർഷിക യന്ത്രങ്ങൾക്ക് അപേക്ഷിക്കാം