ബിബിൻ ജോർജും ബാബുരാജും ഒന്നിക്കുന്ന ക്രൈം ത്രില്ലർ ഐ.സി.യു ഓടിടിയിലെത്തുന്നു
ജോർജ് വർഗീസ് സംവിധാനം ചെയ്ത ബിബിൻ ജോർജ് ബാബുരാജ് ചിത്രം ഐ.സി.യു ഓടിടിയിലെത്തുന്നു. സൺ നെക്സ്റ്റിലൂടെ ചിത്രം നാളെ മുതൽ കാണാം
ബിബിനും ബാബുരാജും ഒന്നിച്ച സസ്പെൻസ് ക്രൈം ത്രില്ലർ 'ഐ.സി.യു' സൺ നെക്സ്റ്റിൽ സ്ട്രീമിങ് നവംബർ 6 മുതൽ
കൊച്ചി: 'താന്തോന്നി' എന്ന ജനപ്രിയ ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രം 'ഐ.സി.യു' (ICU) ഡിജിറ്റൽ സ്ട്രീമിങ്ങിനൊരുങ്ങുന്നു. പ്രമുഖ ഓടിടി പ്ലാറ്റ്ഫോമായ സൺ നെക്സ്റ്റിലൂടെ നവംബർ ആറ് മുതൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. നടന്മാരായ ബാബുരാജും ബിബിൻ ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമിച്ചിരിക്കുന്ന ചിത്രത്തിന് സന്തോഷ് കുമാർ ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സൂര്യ നിർമിച്ച തമിഴ് ചിത്രം 'ഉറിയടി'യിലൂടെ ശ്രദ്ധേയയായ വിസ്മയയാണ് ചിത്രത്തിലെ നായിക.
മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സി. ലോകനാഥൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ജോസ് ഫ്രാങ്ക്ളിൻ ആണ് സംഗീതം പകർന്നിരിക്കുന്നത്. എഡിറ്റിംഗ്: ലിജോ പോൾ
ദീപപ്രഭയിൽ ബഹ്റൈനിലെ ദീപാവലി പമ്പാവാസൻ നായർക്ക് ആശംസയുമായി രാജകുടുംബവും അംബാസഡർമാരും
കഴിവുകളെ വിപണനം ചെയ്യാന്‍ പുതുതലമുറ തയ്യാറാകണം രമേഷ് പിഷാരടി എം.എല്‍.എ
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി രാജ്യത്തിന് മാതൃക മന്ത്രി രമേശ് ചെന്നിത്തല
പെട്ടിക്കടകളുടെ മറവിൽ പുകയില വിൽപന പൊതുവഴി കയ്യേറിയ പെട്ടിക്കടകൾ നീക്കി
സ്റ്റാര്‍ട്ടപ്പ് ഈ പ്ലസ് പദ്ധതി മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
അറിവിന്റെ പോരാട്ടത്തിൽ തിളങ്ങി വിദ്യാർത്ഥികൾ വിസ് കിഡ് 2026 
