വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണം റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെതിരെ കേസ്
വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി സൈബർ പോലീസ് കേസെടുത്തു. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി.
വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെതിരെ കേസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച സംഭവത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണയുടെ നിർദേശപ്രകാരം സൈബർ പോലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർ കൂടിയാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. കോൺഗ്രസ് നേതാവ് രാജു പി. നായർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തുടർ അന്വേഷണങ്ങൾക്കായി കേസ് കളമശേരി പോലീസിന് കൈമാറി.
ഒരു പൊതുചടങ്ങിൽ ആന്റോ അഗസ്റ്റിൻ നടത്തിയ വെളിപ്പെടുത്തലാണ് കേസിനാസ്പദമായ സംഭവം. കർണാടകയിലെ ബൈന്ദൂർ സബ് രജിസ്ട്രാർ ഓഫീസിൽ വി.ഡി. സതീശൻ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തെന്ന രേഖകളുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചതായി ആന്റോ പറഞ്ഞിരുന്നു. 2012 ഒക്ടോബർ 17-ന് രജിസ്റ്റർ ചെയ്തതെന്ന പേരിലുള്ള വ്യാജ രേഖകളും സർട്ടിഫിക്കറ്റുകളും യുവാക്കൾ കൈമാറിയെന്നും വാർത്ത നൽകാനാണ് ഇവർ എത്തിയതെന്നും ആന്റോ വ്യക്തമാക്കിയിരുന്നു.
എന്നാൽ, വ്യാജരേഖയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇത് കൈവശം വെച്ചെന്നും പൊതുസമൂഹത്തിൽ സതീശനെ അപമാനിക്കാൻ ഗൂഢാലോചന നടത്തിയെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. സർക്കാരിനെയും നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ച യുവാക്കളെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജരേഖയുമായി എത്തിയ യുവാക്കൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം
വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണം റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെതിരെ കേസ്
റീഇമേജിനിംഗ് കേരളം കോൺഫറൻസിന് തുടക്കമായി
വൻ രാസലഹരി വേട്ട 25.36 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
സ്വർണ തിളക്കത്തിൽ മൂവാറ്റുപുഴ പോലീസ് സംസ്ഥാന മീറ്റിൽ അഞ്ച് മെഡലുകളുമായി എ.എസ്.ഐ ഐസി മോൾ
മൂവാറ്റുപുഴയിൽ എംഎൽഎയുടെ വീട്ടിൽ മോഷണം