വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരമെത്തിയ 20 രാജ്യങ്ങളിൽ നിന്നുള്ള 35 വിദേശ വ്ലോഗർമാർ കൊച്ചിയിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. ഫോർട്ട് കൊച്ചിയും വാട്ടർ മെട്രോ യാത്രയും സംഘത്തിന് പുതിയ അനുഭവമായി.

വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം
കേരളം സന്ദർശിക്കാൻ എത്തിയ വ്ലോഗർമാർ ഫോർട്ട് കൊച്ചിയിൽ എത്തിയപ്പോൾ
വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം
വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം
വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം
വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം
വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം
വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം

കൊച്ചിയുടെ മനോഹാരിത ക്യാമറയിലാക്കി വിദേശ വ്ലോഗർമാർ പര്യടനം പൂർത്തിയാക്കി സംഘം മടങ്ങി

കൊച്ചി: രാജ്യത്തിന്റെ വികസനവും സമകാലിക ജീവിതരീതികളും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം കേരളത്തിലെത്തിയ വിദേശ വ്ലോഗർമാരുടെ സംഘം കൊച്ചി സന്ദർശനം പൂർത്തിയാക്കി. 20 രാജ്യങ്ങളിൽ നിന്നുള്ള 35 പ്രമുഖ വ്ലോഗർമാരാണ് കൊച്ചിയുടെ പൗരാണിക ഭംഗിയും നഗരജീവിതവും കണ്ടറിഞ്ഞത്.

​പ്രഭാതഭക്ഷണത്തിന് ശേഷം ഫോർട്ട് കൊച്ചിയിലെത്തിയ സംഘം പ്രദേശത്തിന്റെ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങൾ സന്ദർശിച്ചു. കൊച്ചിയുടെ തനിമ വിളിച്ചോതുന്ന ചീനവലകൾ പ്രവർത്തിപ്പിക്കുന്ന രീതി നേരിട്ട് കണ്ടറിഞ്ഞ വ്ലോഗർമാർ, മീൻ പിടുത്തത്തിൽ പങ്കാളികളാവുകയും ചെയ്തു. തുടർന്ന് മട്ടാഞ്ചേരിയിൽ നിന്ന് ഹൈക്കോടതി ജട്ടിയിലേക്ക് വാട്ടർ മെട്രോയിൽ ജലയാത്രയും നടത്തി.

​ബലാറസ്, ബ്രസീൽ, ചൈന, ഈജിപ്റ്റ്, റഷ്യ, സൗദി അറേബ്യ, യുഎഇ തുടങ്ങി 20 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. കൊച്ചിയിലെ വേറിട്ട അനുഭവങ്ങൾ ക്യാമറയിൽ പകർത്തിയ സംഘം സന്ദർശനം പൂർത്തിയാക്കി സ്വന്തം നാടുകളിലേക്ക് മടങ്ങി.