ബിഗ് സ്ക്രീനിൽ ചിരിമഴ പെയ്യിക്കാൻ ഹലോ ഡിയർ
മമിതാ ബൈജുവും സംഗീത് പ്രതാപും പ്രധാന വേഷത്തിലെത്തുന്ന ഹലോ ഡിയർ സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം 2027 ജനുവരി 19 ന് തിയേറ്ററുകളിലെത്തും
മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്ന 'ഹലോ ഡിയർ' ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: യുവനിരയിലെ ശ്രദ്ധേയരായ താരങ്ങളായ മമിതാ ബൈജുവും സംഗീത് പ്രതാപും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ 'ഹലോ ഡിയർ' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പൊതുനിരത്തിൽ പച്ചക്കറി കിറ്റുമായി പൊട്ടിച്ചിരിച്ചു നിൽക്കുന്ന മമിതാ ബൈജുവും കൈയിൽ വാഴച്ചുണ്ടുമായി നിൽക്കുന്ന സംഗീത് പ്രതാപും ഉൾപ്പെടുന്ന കൗതുകകരമായ പോസ്റ്റർ ഇതിനോടകം നവമാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നതാണ് പുതിയ പോസ്റ്റർ.
ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് തീയതിയും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. 2027 ജനുവരി 19-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ഡിനോയ് പൗലോസ് ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഒരു റൊമാന്റിക് കോമഡി ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒപ്പം കഥാഗതിയിൽ നിർണ്ണായകമായ ചില വഴിതിരിവുകളും ചിത്രത്തിലുണ്ട്. ചിരിയും ചിന്തയും സമ്മാനിക്കുന്ന മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകർക്ക് മികച്ചൊരു ദൃശ്യാനുഭവം നൽകാനാണ് ചിത്രം ലക്ഷ്യമിടുന്നത്.
സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവർക്ക് പുറമെ സുരേഷ് കൃഷ്ണയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒപ്പം മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
പ്രധാന അണിയറപ്രവർത്തകർ:
ഛായാഗ്രഹണം: അഖിൽ ജോർജ്
എഡിറ്റിംഗ്: ചമൻ ചാക്കോ
കലാസംവിധാനം: നിമിഷ് എം. താനൂർ
മേക്കപ്പ്: റോണക്സ് സേവ്യർ
കോസ്റ്റ്യൂം ഡിസൈൻ: മഷർ ഹംസ
സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്
കോ പ്രൊഡ്യൂസർ: അരുൺ ഡി. ജോസ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുധർമ്മൻ വള്ളിക്കുന്ന്
പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ
വിതരണം: സെൻട്രൽ പിക്ച്ചേഴ്സ്
കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായ ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
ബിഗ് സ്ക്രീനിൽ ചിരിമഴ പെയ്യിക്കാൻ ഹലോ ഡിയർ
ജനപ്രതിനിധികളുടെ മഹാസംഗമം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു
വളവന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു മന്ത്രി എ.പി. അനിൽകുമാർ
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അപൂർവ ശസ്ത്രക്രിയ 1.5 കിലോഗ്രാം ഭാരമുള്ള ഗർഭാശയമുഴ നീക്കി
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ