​1983 ൽ നിന്ന് 2023 ലേക്ക് ഒരു പ്രണയയാത്ര രജിത് മേനോന്റെ ചിറ്റുകുറിഞ്ഞി എത്തുന്നു

രണ്ട് കാലഘട്ടങ്ങളെ ബന്ധിപ്പിക്കുന്ന രജിത് മേനോൻ ചിത്രം ചിറ്റുകുറിഞ്ഞി നവംബർ 27 ന് റിലീസ് ചെയ്യുന്നു. 80 ഏക്കറിൽ ഒരുക്കിയ കൂറ്റൻ ഗ്രാമീണ സെറ്റും ബുഡാപെസ്റ്റ് ഓർക്കസ്ട്രയുടെ പശ്ചാത്തല സംഗീതവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ.

​1983 ൽ നിന്ന് 2023 ലേക്ക് ഒരു പ്രണയയാത്ര രജിത് മേനോന്റെ ചിറ്റുകുറിഞ്ഞി എത്തുന്നു
രജിത് മേനോൻ നായകനാകുന്ന ഫാന്റസി റൊമാന്റിക് ത്രില്ലർ 'ചിറ്റുകുറിഞ്ഞി' നവംബർ 27-ന് തിയേറ്ററുകളിൽ

രജിത് മേനോൻ നായകനാകുന്ന ഫാന്റസി റൊമാന്റിക് ത്രില്ലർ 'ചിറ്റുകുറിഞ്ഞി' നവംബർ 27-ന് തിയേറ്ററുകളിൽ

​ കൊച്ചി:   യുവതാരം രജിത് മേനോൻ, ദീപ്ഷിക എന്നിവരെ പ്രധാന വേഷങ്ങളാക്കി നവാഗതനായ വി.ജെ. മീനാക്ഷി സുന്ദരം തമിഴിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ റൊമാന്റിക് ഫാന്റസി ത്രില്ലർ 'ചിറ്റുകുറിഞ്ഞി' നവംബർ 27-ന് തിയേറ്ററുകളിലെത്തുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് മീഡിയ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി. ജൂഡ് അനന്ത്, എ.വി സൊല്യൂഷൻസിന്റെ ബാനറിൽ രാജേഷ് ആർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൻഹാ സ്റ്റുഡിയോ റിലീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

​പ്രണയം, ഹ്യൂമർ, ഫാന്റസി എന്നിവ കോർത്തിണക്കി 1983, 2023 എന്നീ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളെ ബന്ധിപ്പിച്ചാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1983 കാലഘട്ടം പുനഃസൃഷ്ടിക്കുന്നതിനായി കൊടൈക്കനാലിലെ പള്ളങ്കി മലയോര മേഖലയിൽ ഏകദേശം 80 ഏക്കർ വിസ്തൃതിയിൽ കൂറ്റൻ ഗ്രാമീണ സെറ്റാണ് അണിയറപ്രവർത്തകർ ഒരുക്കിയതെന്ന് സംവിധായകൻ വ്യക്തമാക്കി.

​ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള ലോകപ്രശസ്ത 'ബുഡാപെസ്റ്റ് സ്കോറിംഗ് കമ്പനി' സ്റ്റുഡിയോയിലെ ലൈവ് ഓർക്കസ്ട്രയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. നവാഗതനായ മാര സംഗീത സംവിധാനവും ഫ്രാൻസിസ് രാജ്കുമാർ എ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.

​നക്ഷ ശരൺ, വി.ജെ. പപ്പു, ജി.എം. കുമാർ, എൽ.വി. ആദവൻ, രാംസ്, ഹലോ കന്തസാമി, തേനി മുരുകൻ, സുജാത, കരാട്ടെ രാജ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. പ്രമുഖ സംഗീത സംവിധായകനും യുവതാരവുമായ അഡ്വ. ശ്രീറാം കാർത്തിക് ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.

​ഡോ. കെ.എസ്. സെന്തിൽ (ശശിറാം പിക്ചേഴ്സ്), കണ്ണൻ അരുണാചലം, ആർ.എ പീറ്റർ എന്നിവരാണ് സഹനിർമ്മാതാക്കൾ.

​മറ്റ് അണിയറപ്രവർത്തകർ:

​എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എൻ. കുഴന്തൈവേലു (മഞ്ജു സിനി എക്യുപ്മെന്റ്സ്)

​കല: റാംജി

​വസ്ത്രാലങ്കാരം: മഞ്ജുള

​മേക്കപ്പ്: വേൽമുരുകൻ

​നൃത്തസംവിധാനം: ധീന

​സൗണ്ട് ഡിസൈൻ: ടോണി ജെ

​പബ്ലിസിറ്റി ഡിസൈൻ: തമിഴ്ചെഴിയൻ

​അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി

​പി.ആർ.ഒ: റിയാസ് കെ അഹമ്മദ്, പി. ശിവപ്രസാദ്