ഫോർത്ത് ഫ്ലോർ ഫെബ്രുവരി 27 ന് ആരി അർജുൻ നായകനാകുന്ന സൈക്കോളജിക്കൽ ത്രില്ലർ

ആറ് മരണങ്ങൾ, ദുരൂഹത ഒളിപ്പിച്ച ഫ്ലാറ്റ് സൈക്കോളജി ത്രില്ലർ ഫോർത്ത് ഫ്ലോർ ഫെബ്രുവരി 27 ന് തിയേറ്ററുകളിലേക്ക് ​

ഫോർത്ത് ഫ്ലോർ ഫെബ്രുവരി 27 ന് ആരി അർജുൻ നായകനാകുന്ന സൈക്കോളജിക്കൽ ത്രില്ലർ
ഫോർത്ത് ഫ്ലോർ ഫെബ്രുവരി 27 ന് ആരി അർജുൻ നായകനാകുന്ന സൈക്കോളജിക്കൽ ത്രില്ലർ
ഫോർത്ത് ഫ്ലോർ ഫെബ്രുവരി 27 ന് ആരി അർജുൻ നായകനാകുന്ന സൈക്കോളജിക്കൽ ത്രില്ലർ
ഫോർത്ത് ഫ്ലോർ ഫെബ്രുവരി 27 ന് ആരി അർജുൻ നായകനാകുന്ന സൈക്കോളജിക്കൽ ത്രില്ലർ

ആറ് മരണങ്ങൾ, ദുരൂഹത ഒളിപ്പിച്ച ഫ്ലാറ്റ്; സൈക്കോളജി ത്രില്ലർ 'ഫോർത്ത് ഫ്ലോർ' ഫെബ്രുവരി 27-ന് തിയേറ്ററുകളിലേക്ക്

​കൊച്ചി: പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന സൈക്കോളജിക്കൽ ക്രൈം ത്രില്ലർ 'ഫോർത്ത് ഫ്ലോർ' (Fourth Floor) ഫെബ്രുവരി 27-ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. തമിഴ്, മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം എൽ.ആർ. സുന്ദര പാണ്ഡ്യനാണ് സംവിധാനം ചെയ്യുന്നത്. മനോ ക്രിയേഷൻസിന്റെ ബാനറിൽ എ. രാജയാണ് ചിത്രം നിർമ്മിക്കുന്നത്.

​ഒരു ഫ്ലാറ്റിനുള്ളിൽ നടക്കുന്ന നിഗൂഢമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒരു വ്യക്തിയുടെ യഥാർത്ഥ ജീവിതവും സ്വപ്നങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ കോർത്തിണക്കിയാണ് കഥ വികസിക്കുന്നത്. ഫ്ലാറ്റിൽ നടക്കുന്ന ആറ് മരണങ്ങളും അവയ്ക്ക് പിന്നിലെ ദുരൂഹതകളും ചുരുളഴിക്കുന്ന ചിത്രം ഒരു പക്കാ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ അനുഭവം കൂടി സമ്മാനിക്കും.

​ബിഗ് ബോസ് തമിഴ് സീസൺ വിന്നറും 'മായ', 'രക്തച്ചുഴി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനുമായ ആരി അർജുനാണ് ചിത്രത്തിലെ നായകൻ. ദീപ്ഷിക, തലൈവാസൽ വിജയ്, പവിത്ര, സുബ്രഹ്മണ്യ ശിവ, ആദിത്യ കതിർ തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. 'ദീർഘദർശി' എന്ന ചിത്രത്തിന് ശേഷം സുന്ദര പാണ്ഡ്യൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.

​ധരൻ കുമാർ സംഗീതവും ജെ. ലക്ഷ്മൺ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. എഡിറ്റിംഗ്: റാം സുദർശനൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൂര്യപ്രകാശ്, പി.ആർ.ഒ: വാഴൂർ ജോസ്.