പെദ്ധിയിൽ അപ്പലസൂരിയായി ജഗപതി ബാബു
പെദ്ധിയിൽ അപ്പലസൂരിയായി ജഗപതി ബാബു വൈറലായി ക്യാരക്ടർ പോസ്റ്റർ രാം ചരണിനെ നായകനാക്കി ബുചി ബാബു സന സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം
പെദ്ധിയിൽ അപ്പലസൂരിയായി ജഗപതി ബാബു; വൈറലായി ക്യാരക്ടർ പോസ്റ്റർ
ഹൈദരാബാദ്: രാം ചരണിനെ നായകനാക്കി ബുചി ബാബു സന സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’യിലെ ജഗപതി ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. 'അപ്പലസൂരി' എന്ന കരുത്തുറ്റ കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്. ഇതുവരെ കാണാത്ത വേറിട്ട ലുക്കിലുള്ള താരത്തിന്റെ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
ദേശീയ പുരസ്കാര ജേതാവായ ബുചി ബാബു സന ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ജാൻവി കപൂറാണ് നായിക. കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാം ചരണും ശിവരാജ് കുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എ.ആർ. റഹ്മാൻ സംഗീതം നിർവ്വഹിച്ച ചിത്രത്തിലെ 'ചികിരി ചികിരി' എന്ന ഗാനം നേരത്തെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബോളിവുഡ് ഫൈറ്റ് മാസ്റ്റർ ശ്യാം കൗശലിന്റെ നേതൃത്വത്തിൽ ഹൈദരാബാദിലെ അലുമിനിയം ഫാക്ടറിയിൽ ഒരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്ന ചിത്രം 2026 മാർച്ച് 27-ന് തിയേറ്ററുകളിലെത്തും. മൈത്രി മൂവി മേക്കർസും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
ബിഗ് സ്ക്രീനിൽ ചിരിമഴ പെയ്യിക്കാൻ ഹലോ ഡിയർ
ജനപ്രതിനിധികളുടെ മഹാസംഗമം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു
വളവന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു മന്ത്രി എ.പി. അനിൽകുമാർ
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അപൂർവ ശസ്ത്രക്രിയ 1.5 കിലോഗ്രാം ഭാരമുള്ള ഗർഭാശയമുഴ നീക്കി
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ 
