കുഞ്ചാക്കോ ബോബൻ ദിൻജിത്ത് അയ്യത്താൻ കൂട്ടുകെട്ട് വമ്പൻ ഫാമിലി ത്രില്ലറുമായി പനോരമ സ്റ്റുഡിയോസ്
കിഷ്കിന്ധാ കാണ്ഡം സംവിധായകൻ ദിൻജിത്ത് അയ്യത്താനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ മലയാള ചിത്രം പനോരമ സ്റ്റുഡിയോസ് പ്രഖ്യാപിച്ചു. അഭിജിത്ത് കാഞ്ഞിരത്തിങ്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് 2027 മെയ് മാസത്തിൽ ആരംഭിക്കും.
കുഞ്ചാക്കോ ബോബനും ദിൻജിത്ത് അയ്യത്താനും ഒന്നിക്കുന്നു; പനോരമ സ്റ്റുഡിയോസിൻ്റെ പുതിയ ഫാമിലി ത്രില്ലർ പ്രഖ്യാപിച്ചു
കൊച്ചി: ‘കിഷ്കിന്ധാ കാണ്ഡം’, ‘എക്കോ’ എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താനും നടൻ കുഞ്ചാക്കോ ബോബനും കൈകോർക്കുന്ന പുതിയ മലയാള ചിത്രം പ്രമുഖ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നവാഗതനായ അഭിജിത്ത് കാഞ്ഞിരത്തിങ്കൽ സംവിധാനം ചെയ്യുന്ന ഈ ഫാമിലി ഡ്രാമ ത്രില്ലർ, ‘ഉന്മാദം’ എന്ന ചിത്രത്തിന് ശേഷം പനോരമ സ്റ്റുഡിയോസും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന രണ്ടാമത്തെ പ്രൊജക്റ്റാണ്.
ചിത്രത്തിൽ ദിൻജിത്ത് അയ്യത്താൻ നിർമ്മാതാവായും ക്രിയേറ്റീവ് ഡയറക്ടറായുമാണ് പ്രവർത്തിക്കുന്നത്. മിസ്റ്ററി ത്രില്ലറായ ‘കിഷ്കിന്ധാ കാണ്ഡം’, സൈക്കോളജിക്കൽ ക്രൈം ത്രില്ലറായ ‘എക്കോ’ എന്നീ ചിത്രങ്ങളിലൂടെ നിരൂപക പ്രശംസ നേടിയ സംവിധായകനാണ് ദിൻജിത്ത് അയ്യത്താൻ. ഈ രണ്ട് ചിത്രങ്ങളിലും അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച പരിചയവുമായാണ് അഭിജിത്ത് കാഞ്ഞിരത്തിങ്കൽ സ്വതന്ത്ര സംവിധായകനാകുന്നത്. 2027 മെയ് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
പനോരമ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം കുമാർ മങ്കത് പഥക്, അഭിഷേക് പഥക് എന്നിവർക്കൊപ്പം ദിൻജിത്ത് അയ്യത്താനും ചേർന്നാണ് നിർമ്മിക്കുന്നത്. രാജേഷ് മേനോൻ സഹനിർമ്മാതാവും അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. ശ്യാം ഭാസ്കരൻ, അഖിൽ നടുമന എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
പ്രാദേശിക സിനിമാ മേഖലകളിലേക്കുള്ള പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പനോരമ സ്റ്റുഡിയോസ് വീണ്ടും മലയാള സിനിമയിൽ സജീവമാകുന്നത്. ഓംകാര, സ്പെഷ്യൽ 26, പ്യാർ കാ പഞ്ച്നാമ, റെയ്ഡ്, ശൈത്താൻ, വൻ വിജയമായ ദൃശ്യം ഫ്രാഞ്ചൈസി എന്നിവയിലൂടെ ശ്രദ്ധേയമായ പനോരമ സ്റ്റുഡിയോസിന്റെ ചിത്രങ്ങൾ ഇതിനോടകം 55-ലധികം പ്രമുഖ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
