സൂര്യ ജിത്തു മാധവൻ ചിത്രം സീൻ കേരളത്തിൽ ഗോകുലം മൂവീസ് എത്തിക്കും

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സീൻ നവംബർ 6 ദീപാവലിക്ക് തിയേറ്ററുകളിലെത്തും. കേരളത്തിലെ വിതരണം ശ്രീ ഗോകുലം മൂവീസ്. നസ്രിയ, നസ്‌ലൻ എന്നിവരും പ്രധാന വേഷങ്ങളിൽ.

സൂര്യ ജിത്തു മാധവൻ ചിത്രം സീൻ കേരളത്തിൽ ഗോകുലം മൂവീസ് എത്തിക്കും
ആവേശത്തിന്' ശേഷം ജിത്തു മാധവൻ, നായകനായി സൂര്യ; 'സീൻ' തിയേറ്ററുകളിലേക്ക്, കേരളത്തിൽ ഗോകുലം മൂവീസ് എത്തിക്കും

സൂര്യ- ജിത്തു മാധവൻ ചിത്രം 'സീൻ' കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് എത്തിക്കും; റിലീസ് നവംബർ 6-ന്

​കൊച്ചി: 'ആവേശം' എന്ന വൻ വിജയത്തിന് ശേഷം മലയാളി സംവിധായകൻ ജിത്തു മാധവൻ, തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം 'സീൻ' നവംബർ 6-ന് ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

​കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമിട്ടാണ് സൂര്യ എത്തുന്നത്. 'ഇമ്പരാജ് ഐ.പി.എസ്' എന്ന മാസ്സ്-കോമഡി പോലീസ് ഓഫീസർ കഥാപാത്രത്തെയാണ് ചിത്രത്തിൽ സൂര്യ അവതരിപ്പിക്കുന്നത്. 2D എന്റർടൈൻമെന്റ്, ഴഗരം സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

​മലയാളികളുടെ പ്രിയതാരം നസ്രിയ നസീം നായികയാകുന്ന ചിത്രത്തിൽ യുവതാരം നസ്‌ലനും ഒരു നിർണ്ണായക വേഷത്തിലെത്തുന്നുണ്ട്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

​'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ ആദ്യമായി തമിഴിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയും 'സീൻ' എന്ന ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ സോങ്സ്, ഓഡിയോ അവകാശങ്ങൾ സോണി മ്യൂസിക് സൗത്ത് സ്വന്തമാക്കി.

​വിനീത് അഗസ്റ്റ്യൻ ഛായാഗ്രഹണവും അജ്മൽ സാബു എഡിറ്റിംഗും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ് (ഓഡിയോഗ്രഫി), ചേതൻ ഡി'സൂസ (ആക്ഷൻ ഡയറക്ടർ), മഷാർ ഹംസ (കോസ്റ്റ്യൂം), റോണക്സ് സേവ്യർ (മേക്കപ്പ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ചിത്രം റെക്കോർഡ് തിയേറ്ററുകളിൽ കേരളത്തിലുടനീളം എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.