ആക്ഷനും ചിരിയുമായി തിയേറ്ററുകളിൽ പൊടിപൂരം അഭിമന്യു തിലകനും ബിബിൻ ജോർജും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു
നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന പൊടിപൂരം സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. അഭിമന്യു ഷമ്മി തിലകൻ, ബിബിൻ ജോർജ്, രേണു സൗന്ദർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും.
അഭിമന്യു തിലകനും ബിബിൻ ജോർജും ഒന്നിക്കുന്ന ‘പൊടിപൂരം’; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു
കൊച്ചി: പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പുത്തൻ ആക്ഷൻ കോമഡി ചിത്രവുമായി യുവനിര ഒന്നിക്കുന്നു. നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന ‘പൊടിപൂരം’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. അഭിമന്യു ഷമ്മി തിലകൻ, ബിബിൻ ജോർജ്, രേണു സൗന്ദർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ത്രികാൽ സ്റ്റുഡിയോസിന്റെ ബാനറിൽ പി. ശിവപ്രസാദ്, അമീർ കൊച്ചിൻ, നിവിൻ ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബോണി അസ്സനാർ, അഭിമന്യു കൃഷ്ണൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. പ്രശസ്ത ഹൊറർ നോവലിസ്റ്റ് അനുരാഗ് ഗോപിനാഥാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.
വലിയൊരു താരനിര തന്നെയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധർ, ശ്രീജിത്ത് രവി, സുധീർ സുകുമാരൻ, അങ്കിത് മാധവ്, നന്ദൻ ഉണ്ണി, അബിൻ ബിനോ, എൻ.എം ബാദുഷ, അൻസജ് ഗോപി, സ്വപ്ന പിള്ള എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നുണ്ട്. അൻസാജ് ഗോപിയുടെ വരികൾക്ക് പ്രശസ്ത സംഗീത കൂട്ടായ്മയായ ‘ഫോർ മ്യൂസിക്’ ആണ് ഈണം പകരുന്നത്.
രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ജിത്ത് ജോഷിയാണ്. പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ ഡിസൈനർ: ശ്യാം കാർത്തികേയൻ, വസ്ത്രാലങ്കാരം: സൂര്യ ശേഖർ, മേക്കപ്പ്: ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജെ വിനയൻ, പ്രൊജക്ട് കോ-ഓർഡിനേഷൻ: ഹരീഷ് എ.വി, ടെക്നിക്കൽ സപ്പോർട്ട്: സ്റ്റീഫൻ വള്ളിയറ (ടെക് ഫിലിം), ഫിനാൻസ് കൺട്രോളർ: സുജിത്ത് സുധാകർ, സൗണ്ട് ഡിസൈൻ: ഹരി നാരായണൻ, സൗണ്ട് മിക്സിംഗ്: അജിത് എ. ജോർജ്ജ്.
ഹൈ സ്റ്റുഡിയോസ് (സ്റ്റുഡിയോ), ബി.സി ക്രിയേറ്റീവ്സ് (ഡിജിറ്റൽ മാർക്കറ്റിംഗ്), മനു കെ. തങ്കച്ചൻ (പ്രൊമോഷൻ കൺസൾട്ടന്റ്), ജസ്റ്റിൻ ജെയിംസ് (സ്റ്റിൽസ്), റോസ് മേരി ലില്ലു, മാജിക് മൊമെന്റ്സ് (പബ്ലിസിറ്റി ഡിസൈൻ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സിന്റെ സഹകരണത്തോടെ ഫസ്റ്റ് ക്ലാസ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ പ്രാരംഭ നടപടികൾ പൂർത്തിയായി വരികയാണെന്നും ഈ വരുന്ന ഡിസംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ: എ.എസ് ദിനേശ്, പി. ശിവപ്രസാദ്