സന്ദീപ് പ്രദീപ് അഭിജിത് ജോസഫ് ചിത്രം കോസ്മിക് സാംസൺ പൂജ

സന്ദീപ് പ്രദീപ് - അഭിജിത് ജോസഫ് ചിത്രം 'കോസ്മിക് സാംസൺ' പൂജ  വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു ​

സന്ദീപ് പ്രദീപ്  അഭിജിത് ജോസഫ് ചിത്രം കോസ്മിക് സാംസൺ പൂജ
സന്ദീപ് പ്രദീപ് - അഭിജിത് ജോസഫ് ചിത്രം കോസ്മിക് സാംസൺ  
സന്ദീപ് പ്രദീപ്  അഭിജിത് ജോസഫ് ചിത്രം കോസ്മിക് സാംസൺ പൂജ
സന്ദീപ് പ്രദീപ്  അഭിജിത് ജോസഫ് ചിത്രം കോസ്മിക് സാംസൺ പൂജ
സന്ദീപ് പ്രദീപ്  അഭിജിത് ജോസഫ് ചിത്രം കോസ്മിക് സാംസൺ പൂജ
സന്ദീപ് പ്രദീപ്  അഭിജിത് ജോസഫ് ചിത്രം കോസ്മിക് സാംസൺ പൂജ

സന്ദീപ് പ്രദീപ് - അഭിജിത് ജോസഫ് ചിത്രം 'കോസ്മിക് സാംസൺ' പൂജ  വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു

​ യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളും, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം "കോസ്മിക് സാംസൺ" ഇന്ന്  നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു.

​അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. പ്രശസ്ത സംവിധായകൻ ജിസ് ജോയ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചപ്പോൾ, സംവിധായകനും നിർമ്മാതാവുമായ അൻവർ റഷീദ് ആദ്യ ക്ലാപ് നൽകി.

​“ജോൺ ലൂതർ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സഹരചയിതാവ് അഭികേർഷ് വസന്ത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനോ ടി എബ്രഹാം ആണ്.

​ബാംഗ്ലൂർ ഡേയ്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, മിന്നൽ മുരളി, ആർ.ഡി.എക്സ് തുടങ്ങിയ ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനിയാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്. ഇവരുടെ പത്താമത്തെ നിർമ്മാണ സംരംഭമാണ് ഈ ചിത്രം.

​സൂപ്പർ ഹിറ്റായ 'പടക്കളം', 'എക്കോ' എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണ് 'കോസ്മിക് സാംസൺ'. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

​ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗിന്റെ സാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. "മിന്നൽ മുരളി"ക്ക് ശേഷം അദ്ദേഹം വീണ്ടും മലയാളത്തിൽ എത്തുന്നത് ഈ ചിത്രത്തിലൂടെയാണ്.

​ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് ഡിസംബർ പതിനാലിന് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ചിത്രം റിലീസിനെത്തും. 2026 പകുതിയോടെ ചിത്രം തീയേറ്ററിൽ എത്തിക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്.

​???? അണിയറ പ്രവർത്തകർ

​ഛായാഗ്രഹണം: ദീപക് ഡി മേനോൻ

​എഡിറ്റർ: ചമൻ ചാക്കോ

​സംഗീതം: സിബി മാത്യു അലക്സ്

​ആക്ഷൻ: വ്ലാഡ് റിംബർഗ്

​സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ)

​പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ

​വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ഐ വിഎഫ്എക്സ്

​വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ

​മേക്കപ്പ്: ഷാജി പുൽപള്ളി

​ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അരിഷ് അസ്‌ലം