അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് അതിഥി തൊഴിലാളിക്ക് 72 വർഷം കഠിനതടവ് പെരുമ്പാവൂർ പോക്സോ കോടതിയുടെ വിധി
പെരുമ്പാവൂരിൽ അഞ്ച് വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബീഹാർ സ്വദേശി നജീർ മിയക്ക് 72 വർഷം കഠിനതടവും പിഴയും വിധിച്ച് പെരുമ്പാവൂർ പോക്സോ കോടതി.
അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: അതിഥി തൊഴിലാളിക്ക് 72 വർഷം കഠിനതടവും പിഴയും
പെരുമ്പാവൂർ: അഞ്ച് വയസ്സുള്ള പെൺകുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്കന് 72 വർഷം കഠിനതടവും 1,90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബീഹാർ മുജ്താപൂർ സ്വദേശിയായ നജീർ മിയ (55) നെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി. സന്ദീപ് കൃഷ്ണ ശിക്ഷിച്ചത‌്. തടവ് കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
2025 ജനുവരി 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറുപ്പുംപടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഓടക്കാലി കോട്ടച്ചിറയിലുള്ള ഒരു കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതിയായ നജീർ മിയ. ഇവിടെയുള്ള അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സായ മകളെയാണ് ഇയാൾ ക്രൂരമായി പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുറുപ്പുംപടി പോലീസ് കേസെടുക്കുകയായിരുന്നു. അന്നത്തെ ഇൻസ്‌പെക്ടർ വി.എം. കേഴ്സന്റെ നേതൃത്വത്തിൽ നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അഞ്ച് വ്യത്യസ്ത വകുപ്പുകളിലായാണ് പ്രതിക്ക് ശിക്ഷ ചുമത്തിയിരിക്കുന്നത്. ഇതിൽ മൂന്ന് പ്രധാന വകുപ്പുകളിൽ 20 വർഷം വീതം കഠിനതടവും 50,000 രൂപ വീതം പിഴയും കോടതി വിധിച്ചു. മറ്റ് രണ്ട് വകുപ്പുകളിലായി യഥാക്രമം അഞ്ച് വർഷം, ഏഴ് വർഷം എന്നിങ്ങനെ തടവും 20,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് എ. സിന്ധു കോടതിയിൽ ഹാജരായി. ഇൻസ്പെക്ടർക്ക് പുറമെ എസ്.ഐമാരായ ജോർജ്, അബ്ദുൽ ജലീൽ, എ.എസ്.ഐമാരായ സാജിത, എ.ആർ. ജയൻ, സി.പി.ഒമാരായ ശ്രീജിത്ത് രവി, രാജേഷ്, ആൻസി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്
കേരളത്തിൽ പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കും, രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്
ലൈംഗിക അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ 
