ചിരിയും ഗുസ്തിയും കുടുംബവിശേഷങ്ങളുമായി ഗാട്ട കുസ്തി 2 ഇന്ന്മുതൽ തിയറ്ററുകളിൽ
സിനിമാപ്രേമികൾ കാത്തിരുന്ന വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി ചിത്രം ഗാട്ട കുസ്തി 2 ഇന്ന് തീയേറ്ററുകളിലെത്തി. കേരളത്തിൽ E4 എൻ്റർടെയിൻമെൻ്റ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
വിഷ്ണു വിശാൽ - ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ഇന്ന് മുതൽ തിയറ്ററുകളിലേക്ക്; കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്
കൊച്ചി: സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന വിഷ്ണു വിശാൽ-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ഇന്ന് മുതൽ തിയറ്ററുകളിലേക്ക്. സൂപ്പർ ഹിറ്റായ 'ഗാട്ട കുസ്തി'യുടെ രണ്ടാം ഭാഗമായി എത്തുന്ന ഈ സ്പോർട്സ് ഫാമിലി ഡ്രാമ ചിത്രം ചെല്ല അയ്യാവു ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ പ്രമുഖ വിതരണക്കാരായ E4 എൻ്റർടെയിൻമെൻ്റ് ആണ് ചിത്രം സംസ്ഥാനത്തുടനീളമുള്ള തിയറ്ററുകളിൽ എത്തിക്കുന്നത്.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ഹൗസ് ഹസ്ബൻഡ്' എന്ന മൂന്നാം ഗാനത്തിന്റെ ലിറിക് വീഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻ രാജൻ രചിച്ച് സത്യൻ മഹാലിംഗം ആലപിച്ച ഈ ഗാനത്തിന് ഷോൺ റോൾഡൻ ആണ് ഈണം പകർന്നിരിക്കുന്നത്. വിഷ്ണു വിശാൽ അവതരിപ്പിക്കുന്ന വീര എന്ന കഥാപാത്രത്തിന്റെ കുടുംബത്തിലെ രസകരമായ നിമിഷങ്ങളാണ് ഈ ഗാനത്തിലൂടെ പങ്കുവെക്കുന്നത്.
സെൻസറിങ് പൂർത്തിയാക്കി ക്ലീൻ 'U' സർട്ടിഫിക്കറ്റോടെയാണ് ചിത്രം ആഗോളതലത്തിൽ ഇന്ന് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗത്തിൽ ഗുസ്തി പശ്ചാത്തലത്തിൽ കോമഡിയും പ്രണയവും പറഞ്ഞ ചിത്രം, രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ കൂടുതൽ ആക്ഷനും കുടുംബ പശ്ചാത്തലത്തിലുള്ള വൈകാരിക നിമിഷങ്ങളും സമ്മാനിക്കുമെന്നാണ് രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ട്രെയിലർ വ്യക്തമാക്കുന്നത്. ചിത്രത്തിൽ മലയാളി പെൺകുട്ടിയായാണ് ഐശ്വര്യ ലക്ഷ്മി വീണ്ടും വേഷമിടുന്നത്. വീരയുടെയും കീർത്തിയുടെയും അവരുടെ മകളുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
പക്കാ ഫാമിലി എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിുന്നു. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അണിയറ പ്രവർത്തകർ:
നിർമ്മാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ, കോ പ്രൊഡ്യൂസേഴ്സ് : ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന, ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ, എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ: വിയാക്കി, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ: സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശ്രാവന്തി സായ്‌നാഥ്,