49 ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി കല്യാണമരം
49 ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ രാജേഷ് അമനകര സംവിധാനം ചെയ്ത കല്യാണമര ത്തിന് മികച്ച പരിസ്ഥിതി ചിത്രം ഉൾപ്പെടെ മൂന്ന് പുരസ്കാരങ്ങൾ.
49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്: 'കല്യാണമര'ത്തിന് മൂന്ന് പുരസ്കാരങ്ങൾ; രാജേഷ് അമനകര മികച്ച സംവിധായകൻ
കൊച്ചി: 2025-ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. രാജേഷ് അമനകര രചനയും സംവിധാനവും നിർവഹിച്ച 'കല്യാണമരം' മൂന്ന് പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കി ശ്രദ്ധേയമായി.
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള സംവിധായകനുള്ള പുരസ്കാരം രാജേഷ് അമനകരയ്ക്കും, ഇതേ വിഭാഗത്തിലെ നിർമ്മാണത്തിനുള്ള പുരസ്കാരം സജി കെ. ഏലിയാസിനും ലഭിച്ചു. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ദേവനന്ദ ജിബിൻ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു.
മറിയം സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു ഫാമിലി എന്റർടൈനറാണ്. മീരാ വാസുദേവ്, ആതിര പട്ടേൽ, ധ്യാൻ ശ്രീനിവാസൻ, ദേവനന്ദ ജിബിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. അവാർഡ് നേട്ടം ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും വലിയ ആവേശമാണ് പകർന്നിരിക്കുന്നത്.
ഹരിവരാസനം’ മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക് നായകനായി സൈജു കുറുപ്പ്
സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിന്റെ പ്രായത്തിൽ ക്രമക്കേട് അടിയന്തര അന്വേഷണത്തിന് ഉത്തരവ്
കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്ത്രി; കായികമേളയിൽ സൗഹൃദം പങ്കുവെച്ച് താരങ്ങൾ
പ്ലാസ്റ്റിക് തരൂ, മധുരം തരാം സംസ്ഥാന സ്കൂൾ കായികമേള നഗരിയിൽ പ്ലാസ്റ്റിക് ശേഖരണ പവലിയൻ
രാജ്യത്തെ ആദ്യ ഇ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വയനാട്ടിലെ നൂൽപ്പുഴ
കുട്ടികൾക്ക് വണ്ടി കൊടുത്താൽ പണി രക്ഷിതാക്കൾക്ക് 25 വയസ്സ് വരെ ലൈസൻസും പോകും 
