47 ാമത് എറണാകുളം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് കോതമംഗലം നെല്ലിമറ്റം ക്ലബ്ബുകൾക്ക് വൻ വിജയം

47 ാമത് എറണാകുളം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഓവറോൾ നേട്ടം കൈവരിച്ച നെല്ലിമറ്റം ജെ.കെ.സി, റോട്ടറി കരാട്ടെ ക്ലബ്ബുകളിലെ വിജയികളെ കോതമംഗലത്ത് അനുമോദിച്ചു. 11 സ്വർണമടക്കം 55 മെഡലുകളാണ് കുട്ടികൾ കരസ്ഥമാക്കിയത്.

47 ാമത് എറണാകുളം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് കോതമംഗലം നെല്ലിമറ്റം ക്ലബ്ബുകൾക്ക് വൻ വിജയം
47-ാമത് എറണാകുളം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്: കോതമംഗലം നെല്ലിമറ്റം ക്ലബ്ബുകൾക്ക് വൻ വിജയം; ജേതാക്കളെ അനുമോദിച്ചു
47 ാമത് എറണാകുളം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് കോതമംഗലം നെല്ലിമറ്റം ക്ലബ്ബുകൾക്ക് വൻ വിജയം
47 ാമത് എറണാകുളം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് കോതമംഗലം നെല്ലിമറ്റം ക്ലബ്ബുകൾക്ക് വൻ വിജയം
47 ാമത് എറണാകുളം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് കോതമംഗലം നെല്ലിമറ്റം ക്ലബ്ബുകൾക്ക് വൻ വിജയം

47-ാമത് എറണാകുളം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്: കോതമംഗലം മേഖലയ്ക്ക് വൻ വിജയം; ജേതാക്കളെ അനുമോദിച്ചു

​കോതമംഗലം: കോലഞ്ചേരി കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന 47-ാമത് എറണാകുളം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി കോതമംഗലം മേഖല. ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ് റണ്ണറപ്പായും ജൂനിയർ വിഭാഗത്തിൽ സെക്കൻഡ് റണ്ണറപ്പായും നെല്ലിമറ്റം ജെ.കെ.സി, റോട്ടറി കരാട്ടെ ക്ലബ്ബുകൾ തിരഞ്ഞെടുക്കപ്പെട്ടു. 11 സ്വർണം, 7 വെള്ളി, 37 വെങ്കലം എന്നിങ്ങനെ ആകെ 55 മെഡലുകൾ വാരി കൂട്ടിയാണ് ക്ലബ്ബുകൾ ഈ അഭിമാന നേട്ടം കൈവരിച്ചത്.

​വിജയികളായ കായികതാരങ്ങളെ ആദരിക്കുന്നതിനായി കോതമംഗലം റോട്ടറി ഭവനിൽ അനുമോദന സമ്മേളനം സംഘടിപ്പിച്ചു. റോട്ടറി കരാട്ടെ ക്ലബ്ബ് പ്രസിഡന്റ് അഡ്വ. കെ.ഐ. ജേക്കബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജെബിൻ എം. പുതുക്കയിൽ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.

​ഇന്ത്യയ്ക്കായി ഒളിമ്പിക്സിൽ മെഡൽ നേടുക എന്ന ലക്ഷ്യത്തോടെ പരിശീലിക്കുന്ന കുട്ടികൾക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ക്ലബ്ബിൽ ലഭ്യമാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഉറപ്പുനൽകി. മെഡൽ ജേതാക്കളെയും പരിശീലകരെയും അദ്ദേഹം അഭിനന്ദിച്ചു.

​ചടങ്ങിൽ സോഫിയ എൽദോ, ജയ സതീഷ്, ജയ്സൺ പൗലോസ്, ബെന്നില പി.എസ്, അഭയ് കൃഷ്ണൻ കെ.ജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മുഖ്യ പരിശീലകൻ ജോയി പോൾ സ്വാഗതവും സെക്രട്ടറി കൃഷ്ണപ്രിയ അനിൽ കൃതജ്ഞതയും രേഖപ്പെടുത്തി.