പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി ശനിയാഴ്ച
പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി ശനിയാഴ്ച വാദപ്രതിവാദങ്ങളുമായി പ്രോസിക്യൂഷനും പ്രതിഭാഗവും
പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ: വിധി ശനിയാഴ്ച; വാദപ്രതിവാദങ്ങളുമായി പ്രോസിക്യൂഷനും പ്രതിഭാഗവും
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ശനിയാഴ്ച വിധി പറയും. വ്യാഴാഴ്ച കോടതിയിൽ ഇരുഭാഗത്തിന്റെയും വിശദമായ വാദം പൂർത്തിയായി.
തനിക്കെതിരെയുള്ള പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം കെട്ടിച്ചമച്ചതാണെന്നും പി.ടി. കുഞ്ഞുമുഹമ്മദ് കോടതിയിൽ വാദിച്ചു. സംഭവം നടന്നു എന്ന് പറയുന്നതിന് 20 ദിവസങ്ങൾക്ക് ശേഷമാണ് പരാതി നൽകിയതെന്നും, വിദ്യാസമ്പന്നയായ പരാതിക്കാരിക്ക് എന്തുകൊണ്ട് ഉടൻ പരാതി നൽകാൻ സാധിച്ചില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. ഹോട്ടൽ മുറിയിലേക്ക് പരാതിക്കാരിയെ മാത്രമല്ല വിളിച്ചിരുന്നതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
എന്നാൽ, മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പി.ടി. കുഞ്ഞുമുഹമ്മദിനെപ്പോലെയുള്ള ഉന്നതനായ ഒരാളിൽ നിന്നുണ്ടായ മോശം പെരുമാറ്റം പരാതിക്കാരിയെ കടുത്ത മാനസികാഘാതത്തിലാഴ്ത്തിയെന്നും, ആ ഷോക്കിൽ നിന്ന് മുക്തയാകാൻ സമയമെടുത്തതുമാണ് പരാതി വൈകാൻ കാരണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കുടുംബവുമായി ആലോചിക്കേണ്ട കാര്യമായതിനാലാണ് നടപടികൾക്ക് കാലതാമസമുണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം ഐ.എഫ്.എഫ്.കെ (IFFK) സെലക്ഷൻ സ്ക്രീനിങ്ങിനിടെ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്. നവംബർ 27-ന് നൽകിയ പരാതി ഡിസംബർ 2-നാണ് പോലീസ് കൈമാറിയത്. ഡിസംബർ 8-ന് കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് എടുക്കാൻ വൈകിയതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
