വിശ്വാസവും വഞ്ചനയും പ്രമേയമാക്കി ഒരു ഇമോഷണൽ സസ്പെൻസ് ത്രില്ലർ അക്ഷയ് അജിത്തിന്റെ ദിൽ ഒരുങ്ങുന്നു

നടനും ഗായകനുമായ അക്ഷയ് അജിത്ത് ആദ്യമായി സംവിധാനം ചെയ്ത് നായകനാകുന്ന ദിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 6ന് ബാംഗ്ലൂരിൽ ആരംഭിക്കും. പ്രണയവും പ്രതികാരവും പറയുന്ന ഒരു ഇമോഷണൽ സസ്പെൻസ് ത്രില്ലറാണ് ചിത്രം.

വിശ്വാസവും വഞ്ചനയും പ്രമേയമാക്കി ഒരു ഇമോഷണൽ സസ്പെൻസ് ത്രില്ലർ അക്ഷയ് അജിത്തിന്റെ ദിൽ ഒരുങ്ങുന്നു
സിനിമ പോസ്റ്റർ

​അക്ഷയ് അജിത്ത് സംവിധാനം ചെയ്യുന്ന 'ദിൽ' വരുന്നു; ചിത്രീകരണം ഈ മാസം 6ന് ബാംഗ്ലൂരിൽ ആരംഭിക്കും

കൊച്ചി: നടനും നിരവധി പ്രശസ്ത കവർ ഗാനങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനുമായ അക്ഷയ് അജിത്ത് ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന 'ദിൽ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 6-ാം തീയതി ബാംഗ്ലൂരിൽ ആരംഭിക്കും. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അക്ഷയ് അജിത്ത് തന്നെയാണ്.

​പ്രണയത്തിനും പ്രതികാരത്തിനുമിടയിലുള്ള മനശാസ്ത്രപരമായ പോരാട്ടത്തിന്റെ കഥ പറയുന്ന 'ദിൽ', തികച്ചും വൈകാരികമായ ഒരു സസ്പെൻസ് ത്രില്ലറായാണ് അണിയറയിൽ ഒരുങ്ങുന്നത്. മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. താൻ ഏറെ വിശ്വസിച്ച ഒരാളിൽ നിന്നും നേരിടേണ്ടി വരുന്ന വഞ്ചന ഒരു വ്യക്തിയുടെ ജീവിതത്തെ എത്രമാത്രം ആഴത്തിൽ ബാധിക്കുമെന്ന യാഥാർത്ഥ്യമാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നതെന്ന് സംവിധായകനും നായകനുമായ അക്ഷയ് അജിത്ത് പറഞ്ഞു. മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള അക്ഷയ് അജിത്ത്, ദക്ഷിണേന്ത്യയിലുടനീളം തരംഗമായ നിരവധി മലയാളം, തമിഴ് കവർ ഗാനങ്ങളിലൂടെ പ്രശസ്തനായ ഗായകൻ കൂടിയാണ്.

​സിനി സൗത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ബാംഗ്ലൂർ, കേരളം എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

​സജി ബേബിയുടെ കഥയ്ക്ക് അജിത് തോമസാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദറും സിവിനും ചേർന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

​അണിയറ പ്രവർത്തകർ:

​ബാനർ & നിർമ്മാണം: സിനി സൗത്ത് പ്രൊഡക്ഷൻസ്

​സംവിധാനം: അക്ഷയ് അജിത്

​കഥ: സജി ബേബി

​ഛായാഗ്രഹണം: അജിത് തോമസ്

​അസോസിയേറ്റ് സംവിധായകർ: ജിൻസ്, മാർട്ടിൻ

​സഹസംവിധായകർ: എൽദോസ്, ജെയിംസ്, ശരത്

​കലാസംവിധാനം: ജീവമോൻ

​വസ്ത്രാലങ്കാരം: സൂര്യ

​മേക്ക്‌അപ്പ്: റൊണക്സ്

​നൃത്തസംവിധാനം: പ്രമേഷ്

​ആക്ഷൻ: കലൈ കിങ്സ്റ്റൺ

​സംഗീതം: ഗോപി സുന്ദർ & സിവിൻ

​എഡിറ്റർ അസിസ്റ്റന്റ്: ടൈറ്റസ്

​പ്രൊഡക്ഷൻ കൺട്രോളർ: സജി പുതുപ്പള്ളി

​പി.ആർ.ഒ.: പി.ആർ. സുമേരൻ

​സ്റ്റിൽസ്: സന്തോഷ്

​ലൊക്കേഷൻ മാനേജർമാർ: സുനിൽ, ബാബു