അമ്മാളൂ ക്രിയേഷൻസ്

പാൻ ഇന്ത്യൻ സർവൈവൽ ത്രില്ലറുമായി അമ്മാളൂ ക്രിയേഷൻസ് പുതിയൊരു നിർമ്മാണ കമ്പനി കൂടി ചുവടുവെക്കുന്നു. ​

അമ്മാളൂ ക്രിയേഷൻസ്
അമ്മാളൂ ക്രിയേഷൻസ്

പാൻ ഇന്ത്യൻ സർവൈവൽ ത്രില്ലറുമായി അമ്മാളൂ ക്രിയേഷൻസ്; സംവിധാനം പ്രസാദ് യാദവ്

​കൊച്ചി: മലയാള സിനിമയിലേക്ക് പുതിയൊരു നിർമ്മാണ കമ്പനി കൂടി ചുവടുവെക്കുന്നു. വിദേശ മലയാളിയായ മനോജ് കെ.ജി. നായരുടെ ഉടമസ്ഥതയിലുള്ള 'അമ്മാളൂ ക്രിയേഷൻസ്' ആണ് പാൻ ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രവുമായി എത്തുന്നത്. നിരവധി പ്രമുഖ സംവിധായകർക്കൊപ്പം ചീഫ് അസോസിയേറ്റായി പ്രവർത്തിച്ച പ്രസാദ് യാദവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

​മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി. കാടും വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തിന്റെ സൂചനകൾ നൽകുന്ന പോസ്റ്റർ ഒരു സർവൈവൽ ത്രില്ലറാണ് ചിത്രം എന്ന ഉറപ്പാണ് നൽകുന്നത്. ചുവപ്പ് പടർന്ന കാടിനുള്ളിലെ കൊമ്പന്റെ ദൃശ്യം പോസ്റ്ററിൽ ശ്രദ്ധേയമാണ്.

​മലയാളത്തിലേയും തമിഴിലേയും മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ബിജു വാസുദേവൻ, ജോസി ജോർജ് എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.

​അണിയറപ്രവർത്തകർ:

​ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി

​എഡിറ്റർ: രഞ്ജൻ എബ്രഹാം

​സംഗീതം: വരുൺ ഉണ്ണി (വരികൾ: ഹരിനാരായണൻ)

​ആക്ഷൻ: സ്റ്റണ്ട് സിൽവ

​ഓഡിയോഗ്രാഫി: എം.ആർ. രാജാകൃഷ്ണൻ

​സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ

​പ്രൊഡക്ഷൻ ഡിസൈനർ: അപ്പുണ്ണി സാജൻ

​പി.ആർ.ഒ: വാഴൂർ ജോസ്