വാഴ II

വാഴ II ബയോപിക് ഓഫ് ബില്യൺ ബ്രോസ്ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

വാഴ II
വാഴ II

'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്'; ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

​കൊച്ചി: സോഷ്യൽ മീഡിയയിലെ യുവതാരങ്ങളെ അണിനിരത്തി ബോക്സ് ഓഫീസിൽ തരംഗമായ 'വാഴ' എന്ന ചിത്രത്തിന് ശേഷം, അതിന്റെ രണ്ടാം ഭാഗമായ 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' വരുന്നു. ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നവാഗതനായ സവിൻ സ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഹിറ്റ് മേക്കർ വിപിൻ ദാസാണ്.

​പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഹാഷിർ, അമീൻ തുടങ്ങിയ യുവനിരയ്‌ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗ്ഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

​അഖിൽ ലൈലാസുരൻ ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ബാബു പിള്ള (കല), സുധി സുരേന്ദ്രൻ (മേക്കപ്പ്), അശ്വതി ജയകുമാർ (കോസ്റ്റ്യൂംസ്) തുടങ്ങിയവരാണ് മറ്റു സാങ്കേതിക പ്രവർത്തകർ. വേനലവധിക്ക് ഐക്കൺ സിനിമാസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും. പി.ആർ.ഒ: എ.എസ് ദിനേശ്.