വിജയ് സേതുപതിയുടെ ‘പോക്കറ്റ് നോവൽ പൊങ്കലിന് തിയേറ്ററുകളിൽ
വിജയ് സേതുപതി ത്യാഗരാജൻ കുമാരരാജ ചിത്രം ‘പോക്കറ്റ് നോവലി’ലെ ആദ്യ ഗാനം ഡിസംബർ 1ന്; ചിത്രം 2027 ജനുവരി 14ന് റിലീസ്.
‘പോക്കറ്റ് നോവൽ’ ആദ്യ ഗാനം ‘ആസ അത്തൻ’ ഡിസംബർ 1ന്; ചിത്രം ജനുവരി 14ന് തിയേറ്ററുകളിൽ
കൊച്ചി: ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രം ‘പോക്കറ്റ് നോവലി’ലെ ആദ്യ ഗാനം ‘ആസ അത്തൻ’ ഡിസംബർ ഒന്നിന് പുറത്തിറങ്ങും. സംഗീത പ്രമോഷന് തുടക്കം കുറിച്ചുകൊണ്ടാണ് ആദ്യ സിംഗിൾ റിലീസ് പ്രഖ്യാപിച്ചത്. ‘ചില കഥകൾ പറഞ്ഞറിയിക്കുന്നതിനേക്കാൾ കേട്ടറിയുന്നതാണ് നല്ലത്’ എന്ന വരികളോടെയാണ് ഗാനത്തിന്റെ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
‘ആരണ്യകാണ്ഡം’, ‘സൂപ്പർ ഡീലക്സ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത ‘പോക്കറ്റ് നോവലി’നുണ്ട്. കൂടുതൽ വിശാലമായ പ്രേക്ഷകരിലേക്ക് എത്തുന്ന കഥാലോകമാണ് ഇത്തവണ ഒരുക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.
അഞ്ച് ഗാനങ്ങൾ ഉൾപ്പെടുന്ന ചിത്രത്തിൽ ഡ്രാമ, ഉദ്വേഗം, വൈകാരിക മുഹൂർത്തങ്ങൾ എന്നിവയ്ക്കൊപ്പം നിത്യജീവിത അനുഭവങ്ങളും മനുഷ്യബന്ധങ്ങളും കോർത്തിണക്കിയിരിക്കുന്നു. ആൻഡ്രൂ ലൂയിസാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം മാളവിക മോഹനൻ, രാജ് ബി. ഷെട്ടി, കിഷോർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാറും ത്യാഗരാജൻ കുമാരരാജയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച സിനിമ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കി റിലീസിന് സജ്ജമായിക്കഴിഞ്ഞു. ത്യാഗരാജൻ കുമാരരാജയും എസ്.ഡി. എഴിൽമതിയും ചേർന്ന് ടൈലർ ഡർഡൻ, കിനോ ഫിസ്റ്റ് ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രം 2027 ജനുവരി 14ന് പൊങ്കൽ റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
മറ്റ് അണിയറപ്രവർത്തകർ:
ഛായാഗ്രഹണം: നിരവ് ഷാ
എഡിറ്റിംഗ്: സത്യരാജ് നടരാജൻ
കലാസംവിധാനം: വി. ഷൺമുഖരാജ
സംഘട്ടനം: ദിലീപ് സുബ്ബരായൻ
വസ്ത്രാലങ്കാരം: എസ്.ഡി. എഴിൽമതി
സമുദ്രസുരക്ഷയ്ക്ക് നാവികസേന കരുത്താകണം രാഷ്ട്രപതി ദ്രൗപതി മുർമു
എഐ മികവിൽ സപ്ലൈകോ വിറ്റുവരവ് 50 കോടി കൂടി, ദേശീയ അംഗീകാരം
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു
ഇന്ദിരാഗാന്ധി ലോ കോളേജ് യൂണിയൻ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു
ചക്കക്കൊമ്പൻ ആരോഗ്യവാൻ നിരീക്ഷണം തുടർന്ന് വനപാലകർ
അർജുൻ സർജയുടെ ഓപ്പറേഷൻ സിന്ദൂർ ചിത്രത്തിന് അയോധ്യയിൽ തുടക്കം