ചക്കക്കൊമ്പൻ ആരോഗ്യവാൻ നിരീക്ഷണം തുടർന്ന് വനപാലകർ
മൂന്ന് ദിവസത്തെ റേഡിയോ കോളർ ദൗത്യത്തിന് ശേഷം ചക്കക്കൊമ്പൻ ആനയിറങ്കൽ ഡാം പരിസരത്ത് ആരോഗ്യവാനായി തുടരുന്നു.
ചക്കക്കൊമ്പൻ ആരോഗ്യവാൻ ചിന്നക്കനാലിൽ നിരീക്ഷണം തുടർന്ന് വനംവകുപ്പ്
ഇടുക്കി: റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള മൂന്ന് ദിവസത്തെ ദൗത്യത്തിന് ശേഷം ചക്കക്കൊമ്പൻ ചിന്നക്കനാലിലെ ആവാസവ്യവസ്ഥയിൽ ആരോഗ്യവാനായി തുടരുന്നതായി വനംവകുപ്പ് അറിയിച്ചു. ആനയിറങ്കൽ ഡാമിന് സമീപമുള്ള മേഖലകളിൽ ശനിയാഴ്ചയും ആന സജീവമായി തുടരുകയാണെന്ന് വനംവകുപ്പ് ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഡി.കെ. വിനോദ്കുമാർ വ്യക്തമാക്കി.
രാവിലെ മുതൽ വനപാലക സംഘം ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ആനയുടെ നീക്കങ്ങളും ആരോഗ്യസ്ഥിതിയും തുടർച്ചയായി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആനയിറങ്കൽ ഡാം, 301 ഏക്കർ, സിങ്കുകണ്ടം തുടങ്ങിയ പ്രദേശങ്ങളിലാണ് ചക്കക്കൊമ്പൻ്റെ സഞ്ചാരം. ഈ മേഖലകളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചത്.
താൽക്കാലികമായി നിർത്തിവെച്ച ദൗത്യം ഒരു ഇടവേളയ്ക്കു ശേഷം ഡിസംബർ അവസാനത്തോടെയോ ജനുവരി ആദ്യ വാരത്തിലോ പുനരാരംഭിക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം. ദൗത്യത്തിന് ശേഷവും ആനയെ നിരീക്ഷിക്കുന്ന നടപടികൾ തുടരും. അതേസമയം, ദൗത്യത്തിൻ്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഇടുക്കി ജില്ലാ കളക്ടർ വെള്ളിയാഴ്ച തന്നെ പിൻവലിച്ചിരുന്നു.
സമുദ്രസുരക്ഷയ്ക്ക് നാവികസേന കരുത്താകണം രാഷ്ട്രപതി ദ്രൗപതി മുർമു
എഐ മികവിൽ സപ്ലൈകോ വിറ്റുവരവ് 50 കോടി കൂടി, ദേശീയ അംഗീകാരം
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു
ഇന്ദിരാഗാന്ധി ലോ കോളേജ് യൂണിയൻ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു
ചക്കക്കൊമ്പൻ ആരോഗ്യവാൻ നിരീക്ഷണം തുടർന്ന് വനപാലകർ
അർജുൻ സർജയുടെ ഓപ്പറേഷൻ സിന്ദൂർ ചിത്രത്തിന് അയോധ്യയിൽ തുടക്കം