ഇന്ദിരാഗാന്ധി ലോ കോളേജ് യൂണിയൻ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു
നെല്ലിക്കുഴി ഇന്ദിരാഗാന്ധി ലോ കോളേജ് യൂണിയൻ ഉദ്ഘാടനവും ഫ്രഷേഴ്‌സ് ഡേ ആഘോഷവും നടന്നു
നെല്ലിക്കുഴി ഇന്ദിരാഗാന്ധി ലോ കോളേജ് യൂണിയൻ ഉദ്ഘാടനവും ഫ്രഷേഴ്‌സ് ഡേ ആഘോഷവും നടന്നു
കോതമംഗലം: കോതമംഗലം താലൂക്കിലെ ആദ്യത്തേതും ഏകവുമായ ലോ കോളേജായ നെല്ലിക്കുഴി ഇന്ദിരാഗാന്ധി ലോ കോളേജിലെ 2026-27 അധ്യയന വർഷത്തെ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോളേജ് യൂണിയന്റെ ഔദ്യോഗിക ഉദ്ഘാടനം മുൻ എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു. സമൂഹത്തിൽ വിദ്യാർത്ഥി യൂണിയനുകളുടെ പ്രാധാന്യത്തെയും ക്രിയാത്മകമായ പ്രവർത്തനങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. 2025-26 കാലയളവിലെ യൂണിയൻ പുറത്തിറക്കിയ കോളേജ് മാഗസിനായ 'അദ്വയം' ചടങ്ങിൽ ആന്റണി ജോൺ പ്രകാശനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. സോമൻ പി. മാങ്കൂട്ടത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുതിയ ബാച്ചിലെ വിദ്യാർത്ഥികളെ വരവേൽക്കുന്നതിനായി സംഘടിപ്പിച്ച 'ഫ്രഷേഴ്‌സ് ഡേ' ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഹാജി കെ.എം. പരീത് നിർവഹിക്കുകയും വിദ്യാർത്ഥികൾക്ക് ആശംസകൾ നേരുകയും ചെയ്തു.
കോളേജ് യൂണിയൻ ചെയർമാൻ വിഷ്ണു എം.പി., വൈസ് ചെയർപേഴ്സൺ ആൽബ ഫാത്തിമ, ജനറൽ സെക്രട്ടറി ഷിഹാബുദ്ദീൻ, വകുപ്പ് മേധാവി ഡോ. നിഷ പരമേശ്വരൻ, അധ്യാപിക ത്രേസ്യ ഒ.വി. എന്നിവർ ചടങ്ങിൽ സംസാരിച്ചു. യൂണിയൻ ഭാരവാഹികളായ ആര്യ കൃഷ്ണ കെ.ആർ., ഹരികൃഷ്ണ, ശ്രീക്കുട്ടി വി.ആർ., എൽബിൻ, മയാസ, ഫാത്തിമ സി.എം. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സമുദ്രസുരക്ഷയ്ക്ക് നാവികസേന കരുത്താകണം രാഷ്ട്രപതി ദ്രൗപതി മുർമു
എഐ മികവിൽ സപ്ലൈകോ വിറ്റുവരവ് 50 കോടി കൂടി, ദേശീയ അംഗീകാരം
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു
ഇന്ദിരാഗാന്ധി ലോ കോളേജ് യൂണിയൻ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു
ചക്കക്കൊമ്പൻ ആരോഗ്യവാൻ നിരീക്ഷണം തുടർന്ന് വനപാലകർ
അർജുൻ സർജയുടെ ഓപ്പറേഷൻ സിന്ദൂർ ചിത്രത്തിന് അയോധ്യയിൽ തുടക്കം