പേഴയ്ക്കാപ്പിള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുസ്തകപ്പുര , പുസ്തകസഞ്ചി പദ്ധതികൾക്ക് തുടക്കമായി
വിദ്യാർഥികളിൽ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പേഴയ്ക്കാപ്പിള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുസ്തകപ്പുര , പുസ്തകസഞ്ചി പദ്ധതികൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ വായനാശീലം വളർത്താൻ പേഴയ്ക്കാപ്പിള്ളി സ്കൂളിൽ 'പുസ്തകപ്പുര', 'പുസ്തകസഞ്ചി' പദ്ധതികൾക്ക് തുടക്കമായി
മൂവാറ്റുപുഴ: വിദ്യാർഥികളിൽ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പേഴയ്ക്കാപ്പിള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 'പുസ്തകപ്പുര', 'പുസ്തകസഞ്ചി' എന്നീ സവിശേഷ പദ്ധതികൾക്ക് ഔദ്യോഗിക തുടക്കമായി. പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ സ്കൂൾ വായനശാലയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മാത്യൂസ് വർക്കി നിർവഹിച്ചു.
കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ വായനാഭിരുചി വളർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 'പുസ്തകപ്പുര' പദ്ധതിയുടെ ഭാഗമായി എൽ.പി., യു.പി., എച്ച്.എസ്. വിഭാഗങ്ങളിലെ കുട്ടികൾക്ക് അനുയോജ്യമായ മികച്ച പുസ്തകങ്ങളുടെ പ്രദർശനവും ആഴ്ചയിൽ രണ്ടു ദിവസങ്ങളിൽ തങ്ങൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുന്ന പ്രത്യേക വായനാ സെഷനുകളും നടക്കും.
ക്ലാസ് മുറികളിലേക്ക് നേരിട്ട് പുസ്തകങ്ങൾ എത്തിക്കുന്ന രീതിയിലാണ് 'പുസ്തകസഞ്ചി' പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സ്കൂളിലെ കുട്ടി ലൈബ്രേറിയന്മാരുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പുസ്തകസഞ്ചികൾ എത്തിക്കും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കാനും, വായനാനുഭവങ്ങൾ കൂട്ടുകാരുമായി സജീവമായി പങ്കുവെക്കാനും അവസരമൊരുങ്ങും.
ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി.ബി. സന്തോഷ് പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് എം. സുജാത, ലൈബ്രറി ഇൻചാർജ് പി. സബിത, വിവിധ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
