പ്രാദേശിക കലാകാരന്മാർക്ക് അർഹമായ പരിഗണന നൽകും ലളിതകല അക്കാദമി ചെയർമാൻ പ്രൊഫ. പ്രകാശ് മൂർത്തി

കേരള ലളിതകല അക്കാദമിയുടെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദർശന പരമ്പരയായ പുനർജ്ജനി 2 കായംകുളത്ത് ഉദ്ഘാടനം ചെയ്തു. പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അക്കാദമി ചെയർമാൻ പ്രൊഫ. പ്രകാശ് മൂർത്തി

പ്രാദേശിക കലാകാരന്മാർക്ക് അർഹമായ പരിഗണന നൽകും ലളിതകല അക്കാദമി ചെയർമാൻ പ്രൊഫ. പ്രകാശ് മൂർത്തി
കേരള ലളിതകല അക്കാദമി ശേഖരത്തിലെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ ക്യൂറേറ്റഡ് പ്രദർശനം കായംകുളം ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ ലളിതകല അക്കാദമി ചെയർപേഴ്സൺ പ്രൊഫ. പ്രകാശ് മൂർത്തി ഉദ്ഘാടനം ചെയ്യുന്നു
പ്രാദേശിക കലാകാരന്മാർക്ക് അർഹമായ പരിഗണന നൽകും ലളിതകല അക്കാദമി ചെയർമാൻ പ്രൊഫ. പ്രകാശ് മൂർത്തി
പ്രാദേശിക കലാകാരന്മാർക്ക് അർഹമായ പരിഗണന നൽകും ലളിതകല അക്കാദമി ചെയർമാൻ പ്രൊഫ. പ്രകാശ് മൂർത്തി
പ്രാദേശിക കലാകാരന്മാർക്ക് അർഹമായ പരിഗണന നൽകും ലളിതകല അക്കാദമി ചെയർമാൻ പ്രൊഫ. പ്രകാശ് മൂർത്തി
പ്രാദേശിക കലാകാരന്മാർക്ക് അർഹമായ പരിഗണന നൽകും ലളിതകല അക്കാദമി ചെയർമാൻ പ്രൊഫ. പ്രകാശ് മൂർത്തി

പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കും: ലളിതകല അക്കാദമി 'പുനർജ്ജനി-2' പ്രദർശനം കായംകുളത്ത് തുടക്കമായി

​ആലപ്പുഴ: മുഖ്യധാരയ്ക്ക് പുറത്തുനിന്ന് പ്രാദേശിക തലത്തിൽ കലാപ്രവർത്തനങ്ങൾ നടത്തുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും അവരുടെ സൃഷ്ടികൾക്ക് അർഹമായ അംഗീകാരം നൽകാനും കേരള ലളിതകലാ അക്കാദമി ലക്ഷ്യമിടുന്നതായി ചെയർമാൻ പ്രൊഫ. പ്രകാശ് മൂർത്തി. അക്കാദമി ശേഖരത്തിലെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദർശന പരമ്പരയായ 'പുനര്‍ജ്ജനി-2, ലിവിങ് ആര്‍ക്കൈവ്‌സ് സീരിസ്-1' കായംകുളം ശങ്കർ സ്മാരക കാര്‍ട്ടൂണ്‍ മ്യൂസിയം ഗാലറിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​എല്ലാ കലാസൃഷ്ടികൾക്കും തുല്യപ്രാധാന്യം നൽകുന്ന ക്യൂറേറ്റോറിയൽ പ്രദർശനമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഭാവിയിൽ കൂടുതൽ കലാക്യാമ്പുകൾ, ശിൽപ്പശാലകൾ, മറ്റ് അക്കാദമികളുമായുള്ള സഹകരണ പരിപാടികൾ എന്നിവ നടപ്പിലാക്കും. യുവതലമുറയിൽ കല, ചരിത്രം, സൗന്ദര്യബോധം എന്നിവ വളർത്തുന്നതിനും സമൂഹത്തിൽ കലയുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനുമാണ് അക്കാദമി മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ചടങ്ങിൽ അക്കാദമി വൈസ് ചെയർമാൻ ടി.ആർ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വൈക്കം എം.കെ. ഷിബു പ്രഭാഷണം നടത്തി. അന്തരിച്ച പ്രശസ്ത ചിത്രകാരി അർപ്പിത സിംഗിന് ചടങ്ങിൽ അന്ത്യാഞ്ജലി അർപ്പിച്ചു.

​അക്കാദമി മുൻകാലങ്ങളിൽ സംഘടിപ്പിച്ച വിവിധ ചിത്രകല ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുത്ത 17 കലാകാരന്മാരുടെ 25 സൃഷ്ടികളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡോ. കവിത ബാലകൃഷ്ണൻ, ഡോ. സുധീഷ് കോട്ടേമ്പ്രം എന്നിവരാണ് പ്രദർശനത്തിന്റെ ക്യൂറേറ്റർമാർ.

​അജയൻ കാരാടി, അലക്‌സാണ്ടർ ഡി, അശോക് കുമാർ ഗോപാലൻ, എ.എസ്. സജിത്ത്, കാട്ടൂർ നാരായണപ്പിള്ള, കെ.ടി. അനന്തൻ, ജയശ്രീ പി.ജി, ജോൺസ് മാത്യു, ടി.കെ. അനിൽ, ടി.ആർ. ഉദയകുമാർ, ടെൻസിംഗ് ജോസഫ്, പൊന്മണി തോമസ്, പ്രദീപ് പുത്തൂർ, മധു വേണുഗോപാൽ, ശേഖർ അയ്യന്തോൾ, സി.ഡി. ജെയിൻ, സുനിൽ അശോകപുരം എന്നീ പ്രമുഖ കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഈ പ്രദർശനം നവംബർ 19-ന് സമാപിക്കും.