വോട്ടർ പട്ടിക പുതുക്കൽ

വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങൾ വിലയിരുത്തി സ്പെഷ്യൽ റോൾ ഒബ്‌സർവർ

വോട്ടർ പട്ടിക പുതുക്കൽ
വോട്ടർ പട്ടിക പുതുക്കൽ

വോട്ടർ പട്ടിക പുതുക്കൽ: പ്രവർത്തനങ്ങൾ വിലയിരുത്തി സ്പെഷ്യൽ റോൾ ഒബ്‌സർവർ

​വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച സ്പെഷ്യൽ റോൾ ഒബ്‌സർവർ ഐശ്വര്യ സിങ് (ജോയിന്റ് സെക്രട്ടറി) ജില്ല സന്ദർശിച്ചു. കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ അവർ അധ്യക്ഷത വഹിച്ചു.

​ശുദ്ധവും കുറ്റമറ്റതുമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിൽ രാഷ്ട്രീയ പാർട്ടികളുടെ സജീവ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് ഐശ്വര്യ സിങ് പറഞ്ഞു. പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നടക്കുന്ന പ്രവർത്തനങ്ങൾ യോഗം വിശദമായി വിലയിരുത്തി. പുതിയ വോട്ടർമാരെ ചേർക്കുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനും പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരുടെ സേവനം കാര്യക്ഷമമായി പ്രയോജനപ്പെടുത്തണമെന്നും ഒബ്‌സർവർ നിർദ്ദേശിച്ചു.

​ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.