​ദുൽഖർ സൽമാൻ ചിത്രം ആകാശംലോ ഒക താര യ്ക്ക് ഗംഭീര പ്രതികരണം സ്വപ്നങ്ങളുടെയും പ്രണയത്തിന്റെയും കഥ

പവൻ സാദിനേനി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ ആകാശംലോ ഒക താര തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്നു. കല്പനയുടെയും കൃഷ്ണയുടെയും പ്രചോദനാത്മകമായ കഥ പറയുന്ന ചിത്രം വിവിധ ഭാഷകളിൽ ആഗോളതലത്തിൽ പ്രദർശനം തുടരുകയാണ്.

​ദുൽഖർ സൽമാൻ ചിത്രം ആകാശംലോ ഒക താര യ്ക്ക് ഗംഭീര പ്രതികരണം സ്വപ്നങ്ങളുടെയും പ്രണയത്തിന്റെയും കഥ
ദുൽഖർ സൽമാൻ ചിത്രം 'ആകാശംലോ ഒക താര'യ്ക്ക് ഗംഭീര പ്രതികരണം; സ്വപ്നങ്ങളുടെയും പ്രണയത്തിന്റെയും കഥ

​ദുൽഖർ സൽമാൻ ചിത്രം 'ആകാശംലോ ഒക താര'യ്ക്ക് ഗംഭീര പ്രതികരണം; സ്വപ്നങ്ങളുടെയും പ്രണയത്തിന്റെയും കഥ

കൊച്ചി: സ്വപ്നങ്ങൾക്കായി പോരാടുന്നവരുടെയും സ്നേഹത്തിന്റെ കരുത്തിന്റെയും കഥ പറയുന്ന ദുൽഖർ സൽമാൻ ചിത്രം 'ആകാശംലോ ഒക താര'യ്ക്ക് (ആകാശത്തിൽ ഒരു താരകം) തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം. പവൻ സാദിനേനി സംവിധാനം ചെയ്ത ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തിൽ പ്രദർശനം തുടരുകയാണ്.

​സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്ന കല്പനയുടെയും അവളുടെ യാത്രയിൽ താങ്ങും തണലുമായി ഒപ്പം നിൽക്കുന്ന കൃഷ്ണയുടെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രണയത്തിനൊപ്പം പ്രതീക്ഷയും പ്രചോദനവും നൽകുന്ന വൈകാരിക അനുഭവമാണ് സിനിമ പങ്കുവെക്കുന്നതെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.

​കൃഷ്ണയായി ദുൽഖർ സൽമാൻ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ, കല്പന എന്ന കഥാപാത്രത്തിലൂടെ പുതുമുഖം സാത്വിക വീരവല്ലിയും ശ്രദ്ധ നേടുന്നു. ഇരുവരുടെയും കെമിസ്ട്രിയും വൈകാരിക രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന കരുത്തായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന രോഹിണി എന്ന കഥാപാത്രവും കഥാഗതിയിൽ നിർണായകമാകുന്നു. റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

​ദൃശ്യഭംഗിയോടൊപ്പം ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയുടെ വൈകാരികതയ്ക്ക് കൂടുതൽ കരുത്ത് പകരുന്നു. പ്രകടനങ്ങൾക്കും സംഗീതത്തിനും മേക്കിംഗിനും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും പ്രശംസ ലഭിക്കുന്നുണ്ട്.

​സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിച്ച ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ ചേർന്നാണ് അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

​പ്രധാന അണിയറ പ്രവർത്തകർ:

​രചന, തിരക്കഥ: ഗുന്നം ഗംഗരാജു

​കഥ: പവൻ സാദിനേനി, വസന്ത് ജുറു

​അധിക തിരക്കഥ: വസന്ത് ജുറു

​ഛായാഗ്രഹണം: സുജിത് സാരംഗ്

​സംഗീതം: ജി.വി. പ്രകാശ് കുമാർ

​എഡിറ്റർ: പ്രവീൺ കെ.എൽ

​പ്രൊഡക്ഷൻ ഡിസൈനർ: ശ്വേത സാബു സിറിൽ

​എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു നിമ്മഗദ്ദ

​ലൈൻ പ്രൊഡ്യൂസർ: യെലെപ്പെട്ടി ശ്രീനിവാസ്

​സഹസംവിധായകൻ: സുരേഷ് പരുച്ചൂരി

​കോസ്റ്റ്യൂം ഡിസൈനർ: പല്ലവി സിംഗ്

​കലാസംവിധാനം: വംശി കൃഷ്ണ

​സൗണ്ട് ഡിസൈനർ: സിങ്ക് സിനിമ

​പബ്ലിസിറ്റി ഡിസൈനർ: അനിൽ ഭാനു

​വിഎഫ്എക്സ്: എഗ്വൈറ്റ് വിഎഫ്എക്സ് (വിഎഫ്എക്സ് സൂപ്പർവൈസർ: തൗഫീഖ് ഹുസൈൻ)

​കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം

​സ്റ്റിൽസ്: സായ് ശശാങ്ക്