അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം
വടകരയിൽ നടക്കുന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമില്ലെന്നും സർട്ടിഫിക്കറ്റുകൾക്ക് ഔദ്യോഗിക സാധുതയുണ്ടാകില്ലെന്നും കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ അറിയിച്ചു.
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം
കോഴിക്കോട് : വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 22 ന് സംഘടിപ്പിക്കുന്നതായി വാർത്തകളിൽ വന്നിട്ടുള്ള ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നടത്തുന്നത് കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമില്ലാത്ത അസോസിയേഷനാണെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ അറിയിച്ചു.
കേരള സ്പോർട്സ് കൗൺസിലിന്റെയോ കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെയോ അംഗീകാരമില്ലാതെയാണ് അസോസിയേഷൻ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. അതിനാൽ, ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് സ്പോർട്സ് കൗൺസിലിന്റെയോ സർക്കാരിന്റെയോ ഔദ്യോഗിക അംഗീകാരം ഉണ്ടായിരിക്കില്ല.
കളരിപ്പയറ്റ് താരങ്ങളും രക്ഷിതാക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ അറിയിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം