കായംകുളം ജലോത്സവം വീയപുരം ചുണ്ടൻ ജേതാക്കൾ കായൽ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും

ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ കായംകുളം ജലോത്സവത്തിൽ യു.ബി.സി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതെത്തി. കായംകുളം കായലിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.

കായംകുളം ജലോത്സവം വീയപുരം ചുണ്ടൻ ജേതാക്കൾ കായൽ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും
കായംകുളം നെഹ്റു ജലോത്സവത്തിൽ വിജയികളായവർക്ക് ട്രോഫി മന്ത്രിമാരായ പിസി വിഷ്ണുനാഥ്, എം ലിജു എന്നിവർ ചേർന്നു നൽകുന്നു
കായംകുളം ജലോത്സവം വീയപുരം ചുണ്ടൻ ജേതാക്കൾ കായൽ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും
കായംകുളം ജലോത്സവം വീയപുരം ചുണ്ടൻ ജേതാക്കൾ കായൽ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും
കായംകുളം ജലോത്സവം വീയപുരം ചുണ്ടൻ ജേതാക്കൾ കായൽ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും
കായംകുളം ജലോത്സവം വീയപുരം ചുണ്ടൻ ജേതാക്കൾ കായൽ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും
കായംകുളം ജലോത്സവം വീയപുരം ചുണ്ടൻ ജേതാക്കൾ കായൽ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും

​കായംകുളം ജലോത്സവം: വീയപുരം ചുണ്ടൻ ജേതാക്കൾ; കായൽ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും

കായംകുളം: ആവേശകരമായ പോരാട്ടത്തിനൊടുവിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ആറാം സീസൺ കായംകുളം ജലോത്സവത്തിൽ യു.ബി.സി കൈനകരി എഫ്.സി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാക്കളായി. 4 മിനിറ്റ് 57.887 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വീയപുരം ചുണ്ടൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ (4:58.398) രണ്ടാം സ്ഥാനവും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ (4:59.613) മൂന്നാം സ്ഥാനവും നേടി.  

​കായംകുളം കായലിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രദേശത്തെ ടൂറിസം സാധ്യതകൾ വിപുലമാക്കുന്ന വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചുകൊണ്ട് ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ മികച്ച നിലയിൽ സംഘടിപ്പിക്കാനായെന്നും ജലോത്സവം പ്രദേശവാസികൾക്ക് മറക്കാനാവാത്ത അനുഭവമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​നേരത്തെ, ചാമ്പ്യൻസ് ബോട്ട് ലീഗ് സെമി ഫൈനലും കായംകുളം ജലോത്സവവും കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. ജലോത്സവത്തിന്റെ പ്രൗഢി ഉയർത്തുംവിധം മികച്ച പവലിയനും ട്രാക്കും ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ടൂറിസം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നെഹ്റു ട്രോഫിക്ക് ശേഷം സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജലോത്സവമായി കായംകുളം ജലോത്സവം മാറണമെന്നും, ഇതിന്റെ പുനർവികസനത്തിലൂടെ മേഖലയിലെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുങ്ങുമെന്നും എം.പി പറഞ്ഞു.

​ചടങ്ങിൽ സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു അധ്യക്ഷത വഹിച്ചു. കായംകുളം എന്ന ബ്രാൻഡിനെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തും വിധം ജലോത്സവത്തെ വരും നാളുകളിൽ വികസിപ്പിക്കുമെന്നും, ഇത് പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിയെന്നും മന്ത്രി എം. ലിജു വ്യക്തമാക്കി.

​കായംകുളം മുനിസിപ്പൽ ചെയർമാൻ ശരത് ലാൽ ബല്ലാരി ജലോത്സവ പതാക ഉയർത്തി. മത്സരത്തിന് മുന്നോടിയായി സംഘടിപ്പിച്ച മാസ് ഡ്രിൽ മുൻ എം.എൽ.എ സി.കെ. സദാശിവൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്വാഗതസംഘം ചെയർമാൻ അഡ്വ. ഇ. സമീർ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബി. രാജലക്ഷ്മി, മുൻ എം.എൽ.എയും സി.ബി.എൽ സാങ്കേതിക സമിതി അംഗവുമായ എ.എ. ഷുക്കൂർ, സി.ബി.എൽ സാങ്കേതിക സമിതി ചെയർമാൻ ആർ.കെ. കുറുപ്പ്, സമിതി അംഗം തോമസ് ജോസഫ്, കായംകുളം നഗരസഭ വൈസ് ചെയർപേഴ്സൺ ആർ. അംബിക, സി.ബി.എൽ നോഡൽ ഓഫീസർ പി.ഐ. സുബൈർ കുട്ടി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജെ.ആർ. ഷാനവാസ് ഖാൻ, നടൻ ടിനി ടോം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

​മത്സരത്തിന്റെ അന്തിമ ഫലം (സ്ഥാനം, ചുണ്ടൻ, ക്ലബ്, സമയം):  

​വീയപുരം ചുണ്ടൻ (യു.ബി.സി കൈനകരി എഫ്.സി ബോട്ട് ക്ലബ്) - 4:57.887  

​മേൽപ്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) - 4:58.398  

​നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്) - 4:59.613  

​അരോമ 1 ചുണ്ടൻ (അരോമ ബോട്ട് ക്ലബ്, പരവൂർ, കൊല്ലം) - 4:47.658  

​പുണ്യാളൻ നിരണം ചുണ്ടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്, കുമരകം) - 5:08.258  

​ചെറുതന ചുണ്ടൻ (എൻ.ബി.സി നാട്ടകം ബോട്ട് ക്ലബ്) - 5:08.953  

​നടുഭാഗം ചുണ്ടൻ (പി.ബി.സി പുന്നമട, എൻ.സി.എഫ്.സി ബോട്ട് ക്ലബ്) - 5:19.872  

​ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്, കുമരകം) - 5:20.099  

​തലവടി ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ്, കൈനകരി) - 5:21.830